ബര്‍ലിന്‍: ജര്‍മനിയുടെ സ്വര്‍ണ ശേഖരം പാരീസില്‍ നിന്നു തിരിച്ചെത്തിച്ചു. ഫ്രാന്‍സിലെയും യുഎസിലെയും രഹസ്യ സങ്കേതങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ നിക്ഷേപമാണ് മുഴുവനായി തിരിച്ച് എത്തിക്കുന്നത്. ജര്‍മന്‍ സെന്‍ട്രല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്.
374 ടണ്‍ സ്വര്‍ണമാണ് ബാങ്ക് ഓഫ് ഫ്രാന്‍സിന്‍റെ ലോക്കറില്‍ വച്ചിരുന്നത്. ഇത് ജര്‍മനിയുടെ ആകെ സ്വര്‍ണ ശേഖരത്തിന്‍റെ 11 ശതമാനം വരും. ഇപ്പോഴും ജര്‍മന്‍ സ്വര്‍ണ ശേഖരത്തിന്‍റെ 50 ശതമാനം മാത്രമാണ് നാട്ടിലുള്ളത്. ശീതയുദ്ധകാലത്ത് റഷ്യയെ ഭയന്നാണ് സുരക്ഷയുടെ ഭാഗമായി സ്വര്‍ണനിക്ഷേപം വിവിധ വിദേശരാജ്യങ്ങളിലേക്കു ജര്‍മനി മാറ്റിയത്.
Post Your Comments