പാംബീച്ച് (ഫ്ളോറിഡ): ചാമ്പ്യന്‍ ബോഡി ബില്‍ഡര്‍ ഡാളസ് മക്കാര്‍വര്‍(26) ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടിലെത്തിയ കൂട്ടുകാരിയാണ് മക്കാര്‍വര്‍ അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയതാകാം മരണകാരണമെന്ന് മക്കാര്‍വറിന്റെ കൂടെയുള്ള താമസക്കാരന് അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച ഫോണില്‍ വിളിച്ചു ഡിന്നര്‍ തയാറാക്കുകയാണെന്ന് മക്കാര്‍വര്‍ പറഞ്ഞിരുന്നതായി കൂട്ടുകാരിയും ഗുസ്തിക്കാരിയുമായ ഡാന്‍ ബ്രൂക്ക് അറിയിച്ചു. അവസാനമായി മക്കാര്‍വര്‍ തന്നോടു ഗുഡ് ബൈ പറഞ്ഞുവെന്നും ഡാന്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ജിമ്മില്‍ പ്രാക്ടീസ് ചെയ്യുന്ന വിഡിയോ മക്കാര്‍വര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
Post Your Comments