KeralaLatest NewsNews

വന്‍ കുഴൽപ്പണ വേട്ട, 30 ലക്ഷം രൂപ പിടികൂടി

വയനാട്: ബംഗളൂരുവിൽ നിന്നും വന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിൽ 30 ലക്ഷത്തിന്റെ ഹവാല പണം പിടികൂടി. വയനാട് കൽപ്പറ്റയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ജാഫറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

സ്വകാര്യ ബസിൽ കുഴൽപ്പണം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് കൽപ്പറ്റ ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button