കൊച്ചി•എറണാകുളം ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും കോര്‍പ്പറേറ്റ് കമ്പനിയും ചേര്‍ന്ന് കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാര്‍ക്ക് വിതരണം ചെയ്ത ഉപകരണങ്ങള്‍ ഉപയോഗശൂന്യമെന്ന് പരാതി. 40 ലക്ഷം രൂപയോളം ചെലവിട്ടുവെന്ന് അവകാശപ്പെട്ട് ഏറെ കൊട്ടിഘോഷിച്ച് നടത്തിയ പരിപാടിയില്‍ നിലവാരമില്ലാത്ത ഉപകരണങ്ങള്‍ നല്‍കി ഭിന്നശേഷിക്കാരെ കബളിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.
ആഗസ്റ്റ് 23 ന് രാവിലെയാണ് ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ക്യാമ്പ് എറണാകുളം ജില്ല പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ചത്. എം.പിയും ജില്ല പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പടെയുള്ള വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. 40 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുവെന്നാണ് ഇവര്‍ പറഞ്ഞിരുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത ഭിന്നശേഷി ക്കാരനായ ശരത് പടിപ്പുര പറയുന്നു.
7 ഇലക്ട്രിക് വീല്‍ ചെയര്‍, അതും ഏറ്റവും കുറഞ്ഞ മോഡല്‍, 100 ഓളം സാധാരണ വീല്‍ ചെയര്‍, ഒരു മോട്ടോര്‍ സൈക്കിള്‍, മറ്റ് ചില ഉപകരണങ്ങള്‍ എന്നിവയാണ് വിതരണത്തിനായി എത്തിച്ചിരുന്നത്. ഇവയെല്ലാം കൂടി 10 ലക്ഷം രൂപ പോലും വില വരുമോയെന്ന് സംശയമുണ്ടെന്നും വേണ്ടപ്പെട്ടവര്‍ക്ക് ഇക്കാര്യം പരിശോധിക്കാമെന്നും ശരത് പറഞ്ഞു.
ഈ ഉപകരണങ്ങള്‍ കൊടുക്കുന്നത് ഉപയോഗിക്കാനും ഉപജീവനം നടത്താനും വേണ്ടിയല്ലേ. എന്നാല്‍ ഈ ഉപകരണങ്ങള്‍ യാതൊരു ഉപകാരവും ഇല്ലെന്നും ചെറിയ കയറ്റങ്ങള്‍ പോലും കയറാന്‍ പറ്റുന്നവയല്ലെന്നും ശരത് ചൂണ്ടിക്കാട്ടി. ഇലക്ട്രിക് വീല്‍ ചെയറുകള്‍ തന്നെ വളരെ കുറഞ്ഞ ബാറ്ററി പവര്‍ ഉള്ളവയാണ്. ഇതുപോലെയുള്ള ഉപകരങ്ങള്‍ നല്‍കി പാവങ്ങളെ പറ്റിക്കരുതെന്നും ശരത് പറഞ്ഞു.
ഇതെപ്പറ്റി അവിടെയുണ്ടായിരുന്ന ബന്ധപ്പെട്ട ഒരാളോട് ചോദിച്ചപ്പോള്‍ വളരെ മോശമായിട്ടായിരുന്നു പെരുമാറ്റം. ഭിന്നശേഷിക്കാരോട് അധികൃതര്‍ കാട്ടുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും ശരത് പറഞ്ഞു.
Post Your Comments