KeralaLatest NewsNews

ഏത് ഔദ്യോഗിക ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് സര്‍ക്കാരിന് സെന്‍കുമാറിന്റെ കത്ത്

തിരുവനന്തപുരം: ഏത് ഔദ്യോഗിക ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ച് സര്‍ക്കാരിന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റ കത്ത്. സര്‍വീസില്‍ നിന്നു വിരമിച്ചുകഴിഞ്ഞാല്‍, പുതിയ സര്‍ക്കാര്‍പദവികളില്‍ ജോലി ചെയ്യണമെങ്കില്‍ ഇത്തരത്തില്‍ സമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥയെ തുടര്‍ന്നാണ് ഇങ്ങനെയൊരു കത്ത്.

ഭരണ പരിഷ്‌കാര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കത്ത് നല്‍കിയത്. അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് കൈമാറി. പുതിയ ഉത്തരവാദിത്തം ഒന്നും തല്‍ക്കാലം ഏറ്റെടുക്കുന്നില്ലെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ നിന്നു വിരമിച്ച സമയത്ത് സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. അതിനിടെയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കാനുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ ശുപാര്‍ശ വരുന്നത്.

ഇതിനോട് വിയോജിപ്പും എതിര്‍ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയും ആണെങ്കിലും സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് അയച്ചു. എന്നാല്‍ അതോടൊപ്പം ഈ പട്ടിക റദ്ദാക്കണമെന്നും പുതിയതായി തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതു കേന്ദ്രസര്‍ക്കാരാണ്. സെന്‍കുമാറിനെ നിയമിച്ചുള്ള ഉത്തരവ് ഉണ്ടായാല്‍ ഇത്തരത്തില്‍ സമ്മതപത്രം ആവശ്യമാണെന്നതിനാലാണ് അദ്ദേഹം കത്ത് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button