ന്യൂയോര്‍ക്ക്•യു.എസ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തിന് മസച്ചുസെറ്റ്സില്‍ വിറ്റ ടിക്കറ്റ് അര്‍ഹമായതായി പവര്‍ബാള്‍ പ്രോടക്റ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ചാര്‍ളി മാക്‌ലിന്റയര്‍ അറിയിച്ചു. $758.7 ഡോളര്‍ (ഏകദേശം 48,613,702,500 രൂപ) ആണ് പവര്‍ബോള്‍ ജാക്ക്പോട്ടായി സമ്മാനാര്‍ഹമായ ടിക്കറ്റിന് ലഭിക്കുക. യു.എസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഒറ്റ ടിക്കറ്റിന് ഇത്രയധികം തുക സമ്മാനമായി ലഭിക്കുന്നത്.
ബോസ്റ്റണില്‍ നിന്ന് 20 മിനിറ്റ് അകലെ വാട്ടര്‍ടൗണിലെ ഹാന്‍ഡി വെറൈറ്റിയിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിട്ടതെന്ന് ലോട്ടറി കമ്പനി അധികൃതര്‍ പറഞ്ഞു.
ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ മറ്റ് 6 പേര്‍ക്ക് 2 മില്യണ്‍ ഡോളര്‍ വീതവും, 34 പേര്‍ക്ക് 1 മില്യണ്‍ ഡോളര്‍ വീതവും സമ്മാനം ലഭിച്ചു. മൊത്തത്തില്‍ 9,397,723 പേര്‍ക്ക് 135 മില്യണ്‍ ഡോളര്‍ സമ്മാനമായി ലഭിക്കും.
6, 7, 16, 23, 26 എന്നിവയാണ് തെരഞ്ഞടുത്ത നമ്പരുകള്‍. പവര്‍ബാള്‍ 4 ആയിരുന്നു.
രണ്ടമത്തെ ഏറ്റവും വലിയ ജാക്ക്പോട്ട് ആണ് $758.7 മില്യണ്‍ ഡോളര്‍. 2016 ജനുവരില്‍ ലഭിച്ച 1.6 ബില്യണ്‍ ഡോളര്‍ ആണ് എക്കാലത്തെയും ഏറ്റവും വലിയ സമ്മാനത്തുക. എന്നാല്‍ ഇത് മൂന്ന് പേര്‍ കൂടി വീതിച്ചെടുക്കുകയായിരുന്നു.
അടുത്ത ജാക്ക്പോട്ട് 40 മില്യണ്‍ ഡോളറില്‍ ആകും ആരംഭിക്കുക.
Post Your Comments