ന്യൂഡല്‍ഹി: 200 രൂപ നോട്ടുകളുടെ അച്ചടി ഉടന്‍ തുടങ്ങാന്‍ കേന്ദ്രധനമന്ത്രാലയം റിസര്‍വ് ബാങ്കിനു നിര്‍ദേശം നല്‍കി. 100, 500 നോട്ടുകളുടെ അച്ചടി തത്കാലം നിര്‍ത്തിവെയ്ക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനത്തെത്തുടര്‍ന്നു സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണു പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത്. റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു നടപടി.
വിപണിയില്‍ ലഭ്യമായിരുന്ന നോട്ടുകളില്‍ 86 ശതമാനത്തോളമുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകളുടെ നിരോധനം ബാങ്കിംഗ് മേഖലയിലുള്‍പ്പെടെ ഗുരുതര പ്രത്യാഘാതങ്ങളാണു സൃഷ്ടിച്ചത്. ഇതു പരിഹരിക്കാനായി 2000, 500 രൂപയുടെ പുതിയ നോട്ടുകള്‍ വിപണിയിലെത്തിച്ചെങ്കിലും പ്രതിസന്ധി പൂര്‍ണമായി മാറിയിട്ടില്ല. ഇതോടെയാണ് 200 രൂപ നോട്ടുകള്‍കൂടി പുറത്തിറക്കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചത്.
Post Your Comments