ഇടുക്കി: കേരളത്തില്‍ നല്ല രീതിയില്‍ മഴ ലഭിക്കാന്‍ വേണ്ടി തമിഴ്‌നാട്, സര്‍വ്വ മത പ്രാര്‍ത്ഥന സംഘടിപ്പിക്കുകയാണ്. ഇതിന്റെ പിന്നില്‍ കേരളത്തിനോടുള്ള സ്നേഹമൊന്നുമല്ല, മറിച്ച് സ്വന്തം കീശ നിറയ്ക്കാന്‍ വേണ്ടി തന്നെയാണ്. തമിഴ്‌നാടിന്റെ പ്രധാനപ്പെട്ട അഞ്ച് ജില്ലകളിലെ കൃഷി ആവശ്യങ്ങള്‍ക്കായുള്ള വെള്ളം നല്‍കുന്നത് കേരളത്തിന്റെ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുമാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമേ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ കൃഷി നടക്കുകയുള്ളൂ. പക്ഷെ കാലാവസ്ഥ ഒരു രീതിയിലും കനിയുന്നില്ല. വയലുകള്‍ വരണ്ടുണങ്ങാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് തേനി ജില്ലയിലെ കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ സര്‍വ്വ മത പ്രാര്‍ത്ഥന സംഘടിപ്പിച്ചത്.
കേരളത്തില്‍ മുഴുവനായി മഴപെയ്യാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല, മറിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറിന് സമീപത്ത് മഴ പെയ്യണം എന്നതാണ് പ്രാര്‍ത്ഥന . ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം മത വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ പങ്കാളികളായി. മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ ജലനിരപ്പ് 115 അടിയാണ്. 117ന് മുകളില്‍ എത്തുമ്പോള്‍ മാത്രമാണ് തമിഴ്‌നാട്ടിലേക്ക് കൃഷി ആവശ്യത്തിനുള്ള വെള്ളം തുറന്ന് വിടുകുള്ളു.
Post Your Comments