പനജി: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മക്കളെ സ്കൂള്‍ ബസ് കയറ്റിവിടാനെത്തിയ വീട്ടമ്മയാണ് നവജാത ശിശുവിനെ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി കുളിപ്പിച്ച ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി പോലീസ് അന്വേഷണം ആരംഭിച്ചു. മഡ്ഗാവ് ജില്ലാ ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉപേക്ഷിച്ച നിലയില്‍ റോഡരികില്‍ കണ്ടെത്തിയത് ആണ്‍കുഞ്ഞിനെയാണ്. കുഞ്ഞിന്റെ മുഖംമുഴുവന്‍ കൊതുകുകടിച്ച് ചുവന്ന നിലയിലായിരുന്നു. തലേദിവസം രാത്രി പ്രസവിച്ചയുടനെ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്.
Post Your Comments