കോട്ടയ്ക്കല്‍ : കേരളത്തില്‍ തെരുവിലുറങ്ങുന്നവരുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്. 3195 പേരുണ്ടെന്നാണ് നഗര ഉപജീവനമിഷന്റെ സര്‍വേ. തെരുവുകളില്‍ കഴിയുന്നവരെ പുനരധിവസിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സര്‍വേ.
സ്വന്തമായി വീട് ഉണ്ടായിട്ടും തെരുവില്‍ കഴിയുന്നവരും ജോലിചെയ്തു പണം സമ്പാദിക്കുന്നവരും ഭിക്ഷാടകരും ഇതില്‍ ഉള്‍പ്പെടും. സര്‍വേഫലം അന്തിമപരിശോധനയ്ക്കു ശേഷം രണ്ടാഴ്ചയ്ക്ക്കം പ്രസിദ്ധീകരിക്കും.
564 സ്ത്രീകളാണ് തെരുവില്‍ അന്തിയുറങ്ങുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോര്‍പ്പറേഷനുകളുടെ കാര്യത്തില്‍ കോഴിക്കോടാണ് മുന്നില്‍. 510 പേരുമായി ജില്ലകളില്‍ എറണാകുളമാണ് തൊട്ടടുത്ത്. 39 പേരുള്ള ഇടുക്കിയാണ് അടുത്തസ്ഥാനത്ത്.
ആലപ്പുഴയിലും കോട്ടയത്തും പുനരധിവാസകേന്ദ്രങ്ങളുടെ നിര്‍മാണം തുടങ്ങി. ദേശീയ നഗര ഉപജീവന മിഷന്റെ 26 പുനരധിവാസകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.
Post Your Comments