
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർത്ഥിയെ നായ ആക്രമിച്ചു. പരിക്കേറ്റ 12കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, പൂച്ചയുടെ കടിയേറ്റ് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് നാലാം വാർഡ് പറയകാട് ഇടമുറി ശശിധരൻ (72) ആണ് മരിച്ചത്.
Read Also : ദേഷ്യം വര്‍ദ്ധിപ്പിക്കുന്ന ആറ് തരം ഭക്ഷണങ്ങള്‍ അറിയാം
കഴിഞ്ഞ 21-നു വൈകുന്നേരം ഏഴിനു വല്ലേത്തോട് മീൻവളർത്തൽ കേന്ദ്രത്തിനു സമീപമാണ് സംഭവം നടന്നത്. വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ശശിധരനു കടിയേൽക്കുകയായിരുന്നു. തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു. തുടർന്ന്, കുത്തിവയ്പ് എടുക്കുന്നതിനു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ കഴിഞ്ഞ രാത്രി 11നു മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: വസുമതി. മക്കൾ: കലേഷ്കുമാർ, കവിത. മരുമക്കൾ: പ്രസാദ് (ഫീൽഡ് അസിസ്റ്റന്റ്, വില്ലേജ് ഓഫീസ്, തൈക്കാട്ടുശേരി), ഷിജിത.
Post Your Comments