ന്യൂഡല്‍ഹി: യുസി ബ്രൗസറിനെതിരേ അന്വേഷണം. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ മൊബൈല്‍ ബ്രൗസറുകള്‍ നിരവധിയാണ് ഉള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചിരുന്നതു ചൈനീസ് വ്യവസായി ആലിബാബയുടെ കീഴിലുള്ള യുസി ബ്രൗസറാണ്. എന്നാല്‍, യുസി ബ്രൗസറിനെ സൂക്ഷിക്കണമെന്ന രീതിയിലുള്ള മുന്നറിയിപ്പുകളാണ് ഇപ്പോള്‍ പരക്കുന്നത്.
യുസി ബ്രൗസര്‍, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനയ്ക്കു ചോര്‍ത്തുന്നുവെന്നാണ് ആരോപണം. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചെന്നു കേന്ദ്രസര്‍ക്കാരും അറിയിച്ചു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയാല്‍ യുസി ബ്രൗസര്‍ ഇന്ത്യയില്‍ നിരോധിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Post Your Comments