പാറ്റ്ന: കൈക്കൂലി ആദായനികുതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പിടിയിൽ. ശശി ശേഖർ എന്ന ഉദ്യോഗസ്ഥനെ പാറ്റ്നയിൽ നിന്നുമാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. വിവിധ ആളുകളിൽനിന്നും കൈക്കൂലിയായി വാങ്ങിയ 10 ലക്ഷം രൂപ കൊൽക്കത്തയിലെ വ്യവസായി രാജ്കുമാർ അഗർവാളിനു കൈമാറി വെളുപ്പിക്കാൻ ശ്രമിച്ചെന്നാണ് ശശി ശേഖറിനെതിരായുള്ള കേസ്.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ പണം ശശിക്കു നൽകാൻ ശ്രമിക്കുന്നതിനിടെ രാജ്കുമാറിന്റെ സഹായിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്ത ശേഷമാണ് ശശിയെ സിബിഐ കസ്റ്റഡിയിലടുത്തത്. രണ്ടു ലക്ഷത്തിനുമേലുള്ള പണമിടപാടുകൾ കുറ്റകരമാണെന്നിരിക്കെ ശശി ശേഖർ വൻ പണമിടപാടുകൾ നടത്തിയെന്നും സിബിഐ എഫ്ഐആറിൽ ആരോപിക്കുന്നു.
ശശി ശേഖറിനെ നാലു ദിവസം മുന്പ് ഭുവനേശ്വറിലേക്കു സ്ഥലം മാറ്റിയിരുന്നു. മുമ്പ് മുംബൈയിൽനിന്നാണ് പാറ്റ്നയിലേക്ക് ശശി ശേഖർ ആദായനികുതി ഉദ്യോഗസ്ഥനായി എത്തുന്നത്.
Post Your Comments