Latest NewsNewsInternational

കയ്യില്ലാത്ത വസ്ത്രം ധരിച്ചതിന് വിദ്യാര്‍ത്ഥിനികളെ പുറത്താക്കി; കയ്യില്ലാത്ത വസ്ത്രമണിഞ്ഞ് സ്‌കൂളിലെത്തി ആണ്‍കുട്ടികളുടെ പ്രതിഷേധം

കാലിഫോര്‍ണിയ: ഷോള്‍ഡര്‍ കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചതിന് 20 വിദ്യാര്‍ഥിനികളെ സ്കൂളില്‍ നിന്ന് പുറത്താക്കി. കാലിഫോര്‍ണിയയിലെ സാന്‍ ബെനീറ്റോ ഹൈസ്‌കൂളിലാണ് സംഭവം. കയ്യില്ലാത്ത വസ്ത്രം ആണ്‍കുട്ടികളെ വഴി തെറ്റിക്കുമെന്ന കാരണം പറഞ്ഞാണ് സ്കൂള്‍ അധികൃതര്‍ പെണ്‍കുട്ടികളെ പുറത്താക്കിയത്. എന്നാല്‍ ഈ സംഭവത്തിനെതിരെ സ്കൂളിലെ ആണ്‍കുട്ടികള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഷോള്‍ഡര്‍ കാണുന്ന വസ്ത്രമണിഞ്ഞായിരുന്നു ആണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്.

സ്‌കൂളില്‍ ഓഫ്-ഷോള്‍ഡര്‍ വസ്ത്രങ്ങള്‍ കാലങ്ങള്‍ക്ക് മുമ്പു തന്നെ നിരോധിച്ചതാണെന്നും എന്നാല്‍ ഇപ്പോഴാണ് അത് നടപ്പിലാക്കുന്നതെന്നുമായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം. രണ്ട് വര്‍ഷമായി അവിടെ പഠിക്കുന്ന പെണ്‍കുട്ടി പറയുന്നത് അങ്ങനെയൊരു നിയമമുണ്ടോയെന്ന് തനിക്കറിയില്ലെന്നും താന്‍ നേരത്തെ ഓഫ് ഷോള്‍ഡര്‍ വസ്ത്രങ്ങള്‍ ധരിക്കാറുണ്ടെന്നും മറ്റ് വിദ്യാര്‍ത്ഥികളും അങ്ങനെ വരാറുണ്ടെന്നുമായിരുന്നു. ഓഫ്-ഷോള്‍ഡര്‍ യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡാണെന്നും ഇതുവരേയും ആരും അതിനെതിരെ രംഗത്തെത്തിയിട്ടില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി ആണ്‍കുട്ടികളാണ് ഷോള്‍ഡര്‍ കാണുന്ന വസ്ത്രമണിഞ്ഞ് സ്‌കൂളിലെത്തിയത്. പിന്നാലെ ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button