പത്തു ദിവസത്തിനുള്ളില്‍ തിളക്കമുള്ള മുഖം സ്വന്തമാക്കണോ? അതിനുള്ള മാര്‍ഗ്ഗമാണ് ആപ്പിള്‍ അരച്ചുണ്ടാക്കുന്ന ഫേസ് പാക്ക്. ഇതിനൊപ്പം ഒരു സ്പൂണ്‍ തേന്‍കൂടി ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് പതിനഞ്ച് മിനുട്ട് കഴിഞ്ഞ് പനിനീരില്‍ മുഖം കഴുകുക. ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറെ മികച്ചതാണ് ആപ്പിള്‍ ഫേസ് പാക്ക്.
ഓറഞ്ച് ചര്‍മ്മത്തിന് നിറം നല്കാന്‍ ഏറെ നല്ലതാണ്. ഓറഞ്ച് ഫേസ് പാക്ക് തയ്യാറാക്കാന്‍ ഓറഞ്ച് തൊലി ഉണക്കി പൊടിക്കുക. ഏതാനും തുള്ളി പാല്‍ അതില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേക്കാം. ഉണങ്ങിക്കഴിയുമ്പോള്‍ തണുത്തവെള്ളം ഉപയോഗിച്ച് കഴുകുക. നല്ല താമരയിതളുകള്‍ പറിച്ച് അത് തേനും പാലും ചേര്‍ത്ത് അരയ്ക്കുക. ഇത് ആഴ്ചയില്‍ ഒരു തവണ വീതം മുഖത്ത് തേച്ചാല്‍ ചര്‍മ്മത്തിന്‍റെ ശോഭ വര്‍ദ്ധിപ്പിക്കാം.
ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനായി പണ്ടുമുതലേ ഉപയോഗിക്കപ്പെടുന്നതാണ് ചന്ദനം. ചന്ദനപ്പൊടിയും, ബദാമും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി തേച്ചാല്‍ ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കും. ഇത് എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും അനുയോജ്യവുമാണ്. സ്ട്രോബറി അരച്ച് മുഖത്ത് തേക്കാം. തേച്ച് 10 മിനുട്ട് കഴിഞ്ഞ് പനിനീരുപയോഗിച്ച് മുഖം കഴുകുക.
ചര്‍മ്മത്തിന് വെണ്മ നല്കാന്‍ ഏറെ സഹായിക്കുന്നതാണ് സ്ട്രോബെറി ഫേസ് പാക്ക്.
വെള്ളരിക്ക നീര്, തേനും ചേര്‍ത്ത് മുഖത്തും, കഴുത്തിലും തേക്കാം. ഇത് ആഴ്ചയില്‍ ഒരു പ്രാവശ്യം വീതം ചെയ്യുക. മധുരമൂറുന്ന തേന്‍ ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. ചര്‍മ്മത്തിന് നിറവും, യൗവ്വനശോഭയും വേണമെങ്കില്‍ തേന്‍ ഉപയോഗിച്ച് ഫേസ്പാക്ക് തയ്യാറാക്കാം. തേനില്‍ അല്പം നാരങ്ങനീരും ചേര്‍ത്ത് മുഖത്തും, കഴുത്തിലും തേച്ച് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകുക.
ചര്‍മ്മത്തിന് ഏറെ ഗുണകരമായ ഒന്നാണ് കറ്റാര്‍വാഴ. ഇത് മുഖത്തെ പാടുകളും, മാലിന്യങ്ങളും നീക്കാന്‍ ഉത്തമമാണ്. പുതുമയാര്‍ന്ന കറ്റാര്‍വാഴയില മുറിച്ച് രാത്രി കിടക്കുന്നതിന് മുമ്പായി മുഖത്ത് മസാജ് ചെയ്യുക. മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് മഞ്ഞള്‍.. മഞ്ഞള്‍, പാല്‍, തേന്‍ എന്നിവ ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കും. മുഖത്തെ ഇരുണ്ട പാടുകള്‍ കുറയ്ക്കാനും, മുഖക്കുരു അകറ്റാനും മഞ്ഞള്‍ ഉത്തമമാണ്.
പാല്‍ പോലെ ചര്‍മ്മത്തിന് നിറം വേണമെന്നുണ്ടോ? ഒരു പാത്രത്തില്‍ അല്പം പാലെടുത്ത് ഒരു കോട്ടണ്‍ ബോള്‍ അതില്‍ മുക്കി മുഖം തുടയ്ക്കുക. പ്രകൃതിദത്തമായ രീതിയില്‍ ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഓട്ട്സ്. പുളിപ്പിച്ച തൈരുമായി ഓട്ട്സ് കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി അത് മുഖത്തും,കഴുത്തിലും തേയ്ക്കുക. ഇത് ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശക്തിയുള്ളതാണ്.
ഉരുളക്കിഴങ്ങിലെ വെളുപ്പിക്കാന്‍ സഹായിക്കുന്ന കടുപ്പം കുറഞ്ഞ ഘടകങ്ങള്‍ തുടര്‍ച്ചയായ ഉപയോഗം വഴി ഫലം നല്കും. ഉരുളക്കിഴങ്ങ് അരച്ച് അതില്‍ അല്പം നാരങ്ങനീര് ചേര്‍ത്ത് ഫേസ്പാക്ക് നിര്‍മ്മിക്കുക. മാസത്തില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കാം. മുഖത്ത് തേച്ച് ഉണങ്ങിയ ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
ചര്‍മ്മത്തിന്‍റെ ആരോഗ്യസംരക്ഷണത്തിനാവശ്യമായ നിരവധി വൈറ്റമിനുകള്‍ തക്കാളിയിലടങ്ങിയിരിക്കുന്നു. തക്കാളി ഉടച്ച് അല്പം മഞ്ഞള്‍ പൊടിയും, പാലും ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ നല്ല ഫലം ലഭിക്കും. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇത് ഉപയോഗിക്കാം.
ഒരു പിടി ബദാം പരിപ്പ് അരച്ച് അതില്‍ നിന്ന് എണ്ണ എടുക്കുക. ഇതുപയോഗിച്ച് മുഖത്തും കഴുത്തിലും വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വഴി രക്തയോട്ടം വര്‍ദ്ധിക്കുകയും , ചര്‍മ്മകാന്തി ലഭിക്കുകയും ചെയ്യും.
ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാന വസ്തുവാണ് പയര്‍. പയര്‍പൊടിയും, പനിനീരും ചേര്‍ത്ത് ഫേസ്പാക്കായി ഉപയോഗിക്കാം. പയര്‍പൊടിയും മോരും ചേര്‍ത്ത് ഫേസപായ്ക്കിട്ടാലും ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിക്കും. ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. ഒരു നാരങ്ങ മുറിച്ച് ഇത് മുഖത്തും കഴുത്തിലും 10 മിനുട്ട് ഉരസുക. മാസം മൂന്ന് പ്രാവശ്യം ഇങ്ങനെ ചെയ്യുക. ചര്‍മ്മത്തിന് തിളക്കം കിട്ടാന്‍ ഇത് ഉത്തമമാണ്. എന്നാല്‍ വരണ്ട ചര്‍മ്മമുള്ളവര്‍ ചെയ്യരുത്.
Post Your Comments