തിരുവനന്തപുരം : ബാലാവകാശ കമ്മീഷന് നിയമനവുമായി ബന്ധപ്പെട്ട് രാജിവെയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ഹൈക്കോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നും എല്ലാ നിയമനങ്ങളും വിജിലന്റസിന്റെ ക്ലിയറന്‍സോടെയാണ് നടത്തിയതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. തെറ്റുചെയ്യാത്തതിനാല്‍ രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും ആരോഗ്യമന്ത്രി വിശദമാക്കി.
ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മീഷനംഗമായെന്ന് ഹൈക്കോടതി ഇന്ന് ചോദിച്ചു. ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
സിംഗില്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. പരാമര്‍ശം നീക്കാനുള്ള ഹര്‍ജി നല്‍കേണ്ടത് സിംഗിള്‍ ബഞ്ചിലാണ്. സിംഗിൾ ബെഞ്ച് നടത്തിയത് ലളിതമായ വിമർശനമാണെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും. ശൈലജ നല്കിയ പുനഃപരിശോധന ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി വച്ചു.
Post Your Comments