മുത്തലാഖിനെ നിരോധിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് ട്വിറ്ററില്‍ മത മൗലികവാദികളുടെ വിമര്‍ശനം. ട്വിറ്ററില്‍ മുത്തലാഖ് നിരോധനത്തെ അനുകൂലിച്ച് താരം പോസ്റ്റിട്ടതാണ് മത വാദികളെ പ്രകോപിപ്പിച്ചത്.
മുസ്ലീം സ്ത്രീകള്‍ക്ക് സുരക്ഷയും ലിംഗ സമത്വവും നല്‍കുന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു കൈഫ് ട്വിറ്ററില്‍ കുറിച്ചത്. ഇതിന് താഴെയാണ് ആളുകള്‍ വിമര്‍ശനവുമായി എത്തിയത്.
സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷ നല്‍കുന്നത് ഇസ്ലാം മതമാണെന്നും ഒരു മുസ്ലീമായിട്ടും താങ്കള്‍ക്ക് ഇത് അറിയില്ലേയെന്നും, മുത്തലാഖ് ഖുറാന് എതിരാണെന്ന് പറയുന്നത് വന്ദേ മാതരം ഖുറാന് എതിരാണെന്ന് പറയുന്നത് പോലെയാണ് എന്നും സൈബര്‍ മത മൗലികവാദികള്‍ പറയുന്നു.
Post Your Comments