Latest NewsKeralaNews

നളിനി നെറ്റോ വിജിലന്‍സ് കമ്മീഷന്‍ അധ്യക്ഷയായേക്കും

തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്ന നളിനി നെറ്റോയക്ക് പുതിയ പദവി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നളിനി നെറ്റോയെ വിജിലന്‍സ് കമ്മീഷന്‍ അധ്യക്ഷയായേക്കുമെന്നാണ് സൂചന. അടുത്തയാഴ്ചയാണ് നളിനി നെറ്റോ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിക്കുന്നത്. ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകും.

വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശയാണ് വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണം. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാതൃകയില്‍ വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണമെന്നാണ് ശുപാര്‍ശ.ഭരണ പരിഷ്‌കാര കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഈ ശുപാര്‍ശയ്ക്ക് നിയമവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധ്യക്ഷയെ തീരുമാനിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. വിജിലന്‍സ് ഡയറക്ടറേറ്റ് രൂപീകരിക്കാനും ഭരണ പരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button