
സിങ്കപ്പൂര്‍: തെക്കന്‍ ചൈനാക്കടലില്‍ യു.എസ്. യുദ്ധക്കപ്പല്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മലാക്ക കടലിടുക്കിന് സമീപം അപകടമുണ്ടായത്. കാണാതായവര്‍ക്കായി യു.എസ്., സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. കാണാതായവരില്‍ ചിലരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന വിശ്വാസത്തില്‍ തിരച്ചില്‍ തുടരുമെന്ന് പസഫിക് മേഖലയിലെ യു.എസ്. നാവികസേനാ കമാന്‍ഡര്‍ സ്കോട്ട് സ്വിഫ്റ്റ് പറഞ്ഞു.
വെള്ളം കയറിയ കപ്പലിന്റെ ഭാഗങ്ങളില്‍നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. എത്ര മൃതദേഹം കിട്ടിയെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല. കപ്പലിലുണ്ടായിരുന്ന മറ്റ് നാവികര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ സ്വിഫ്റ്റ് അഭിനന്ദിച്ചു. ലൈബീരിയന്‍ പതാകയുമായെത്തിയ എണ്ണക്കപ്പലുമായാണ് ജോണ്‍ എസ്. മക്കെയിന് എന്ന യു.എസ്. യുദ്ധക്കപ്പല്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. ആരുടെയും നില ഗുരുതരമല്ല.
Post Your Comments