കൊച്ചി: അഖിലയുടെ ചിത്രമെടുത്തതു വീട്ടുകാരുടെ സമ്മതത്തോടെയാണെന്നു രാഹുൽ ഈശ്വർ. ചില ഹിന്ദു തീവ്രവാദക്കാരുടെ സമ്മര്‍ദമാണ് അഖില എന്ന ഹാദിയയുടെ അച്ഛൻ അശോകൻ തനിക്കെതിരേ പരാതി നൽകിയതിനു പിന്നിലെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ഹാദിയയുടെ അച്ഛന്റെ സമ്മത്തോടെയാണ് ചിത്രം പകർത്തിയത്.
അശോകന്റെ സമ്മതത്തോടെയാണു ഹാദിയയുടെ വൈക്കത്തെ വീട്ടിലെത്തിയതത്. പകർത്തിയ ചിത്രങ്ങളും മറ്റും വിവരങ്ങളും മാധ്യമങ്ങൾക്കു നൽകുമെന്നും പറഞ്ഞിരുന്നു. ഇതിനൊക്കെ വ്യക്തമായ തെളിവുണ്ടെന്നും ഇവ പോലീസിനു സമർപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.
അനുവാദമില്ലാതെ അഖിലയുടെ ചിത്രം സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തു. ഹാദിയയുടെ പിതാവ് കെ.എം അശോകന്റെ പരാതിയിൽ വൈക്കം പോലീസാണ് കേസെടുത്തത്.
Post Your Comments