![](/wp-content/uploads/2017/08/image-1-19.jpg)
ലോകമൊട്ടാകെ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് കൗമാരപ്രായക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബ്ലൂവെയില്‍ ഗെയിം. ഈ ഗെയിം കേരളത്തില്‍ ഇല്ലായെന്ന വാദങ്ങള്‍ ഉയരുമ്പോഴും പല മരണങ്ങളും സംഭവിച്ചതായുള്ള വെളിപ്പെടുത്തല്‍ ഇപ്പോള്‍ പുറത്തുവരുന്നു. പല അമ്മമാരും തങ്ങളുടെ മകാന്‍ ഈ ഗെയിമിന്റെ ഇരയായിരുന്നുവെന്നു തുറന്നുപറഞ്ഞും സംശയം ഉന്നയിച്ചും രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ സഹോദരന്റെ സുഹൃത്ത് ബ്ലൂവെയില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തതായി നടി ഐശ്വര്യ രാജേഷ് പറയുന്നു. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ‘ഈ ഗെയിം നിരോധിക്കണം. ഒരുപാട് കൂട്ടികളാണ് ഇതിന് പിറകെ പോയി ആത്മഹത്യ ചെയ്യുന്നത്. എന്റെ അനിയന്റെ സുഹൃത്തിന്റെ മരണം എന്നെ ഞെട്ടിച്ചിരിക്കുകയാണ്. അവന് 23 വയസ്സ് മാത്രമേ പ്രായമുള്ളൂ. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ചുവെന്നാണ് ഞാന്‍ അറിഞ്ഞത്. സമൂഹ മാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുമെല്ലാം ഇന്നത്തെ കാലത്ത് ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. പക്ഷെ പക്വതയോടെ ഉപയോഗിക്കണം’- ഐശ്വര്യ പറഞ്ഞതായി ബിഹൈന്‍വുഡ് റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments