ദുബൈ: പുകയില ഉത്പന്നങ്ങള്‍ക്കും ഊര്‍ജ പാനീയങ്ങള്‍ക്കും യുഎഇയില്‍ നൂറ് ശതമാനം നികുതി വരുന്നു. പുകയില ഉത്പന്നങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍, രാസ പാനീയങ്ങള്‍ എന്നിവക്ക് എക്സൈസ് ഡ്യൂട്ടി ഏര്‍പെടുത്താന്‍ തീരുമാനിച്ചു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവിട്ടത്. സൗദി അറേബ്യ ഈ വര്‍ഷം ജൂണില്‍ എക്സൈസ് നികുതി ഏര്‍പെടുത്തിയിരുന്നു. ജനുവരി ഒന്നിന് ജി സി സി രാജ്യങ്ങള്‍ അഞ്ചു ശതമാനം മൂല്യ വര്‍ധിത നികുതി ഏര്‍പെടുത്തുകയുമാണ്. എണ്ണ വില കുത്തനെ കുറഞ്ഞതാണ് നികുതികള്‍ ഏര്‍പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.
നികുതി ഈ വര്‍ഷം അവസാന പാദത്തില്‍ പ്രാബല്യത്തിലാക്കുമെന്ന് ദുബൈ ഉപഭരണാധികാരിയും യു എ ഇ ധന മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു. പുകയില ഉത്പന്നങ്ങള്‍ക്കും ഊര്‍ജ പാനീയങ്ങള്‍ക്കും നൂറ് ശതമാനമാണ് നികുതി. രാസ പാനീയങ്ങള്‍ക്ക്് 50 ശതമാനം നികുതിയാണ് കണക്കാക്കിയിരിക്കുന്നത്. ഇതിലൂടെ ‘സര്‍ക്കാറിന്റെയും സ്രോതസ്സുകളുടെയും വരുമാനം വര്‍ധിക്കും.
Post Your Comments