KeralaLatest NewsNews

സം​സ്ഥാ​ന​ത്ത് 300 ബാ​റു​ക​ൾ തു​റ​ക്കും 

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 300 ബാ​റു​ക​ൾ തു​റ​ക്കാനുള്ള നീക്കവുമായി സ​ർ​ക്കാ​ർ രംഗത്ത്. ദേ​ശീ​യ പാ​ത​ക​ളെ ഡീ​നോ​ട്ടി​ഫൈ ചെ​യ്യാ​നാ​ണ് സ​ർ​ക്കാ​ർ നീക്കം. ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ നടപടിയാണ് ഇതിനു മാതൃകയായി സംസ്ഥാന സ​ർ​ക്കാ​ർ സ്വീകരിക്കുന്നത്. പാ​ത​ക​ൾ ഡീ​നോ​ട്ടി​ഫൈ ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ കൈ​ക്കൊ​ള്ളു​മെ​ന്നാ​ണു സൂ​ച​ന. ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​ക​ളി​ൽ​നി​ന്ന് 500 മീ​റ്റ​ർ അ​ക​ലം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബാ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

കോ​ർ​പ​റേ​ഷ​ൻ, ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ബാ​റു​ക​ൾ തു​റ​ന്നു​ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ളെ നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. പാ​ത​ക​ൾ ഡീ​നോ​ട്ടി​ഫൈ ചെ​യ്യു​ന്ന​തോ​ടെ മു​ന്നൂ​റോ​ളം ബാ​റു​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button