Latest NewsKeralaNews

ഇന്ന് മുതൽ ബാറുകൾ തുറക്കില്ല : ബാറുടമകളും എക്സൈസ് മന്ത്രിയുമായി ഇന്ന് ചർച്ച

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ ബാറുകള്‍ അടച്ചിടാനാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി.

Read Also : മലപ്പുറത്ത് വീണ്ടും കൊലപാതകം : വയോധികയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

10 ശതമാനം വെയർഹൗസ് ചെലവും 15 ശതമാനം വിൽപ്പന ലാഭവും ഉൾപ്പെടെ 25 ശതമാനം എന്ന നിരക്കിലാണ് നേരത്തെ ബിവറേജസ് കോർപ്പറേഷൻ തുക ഈടാക്കിയിരുന്നത്. ബാറുകൾ, ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ എന്നിവയ്ക്കെല്ലാം ഒരേ നിരക്കായിരുന്നു. ഇതിൽ മാറ്റം വരുത്തി ബാറുകളുടെ വകയിൽ അഞ്ചു ശതമാനം വർദ്ധന വരുത്തിയതിലാണ് പ്രതിഷേധം.

ഇന്ന് എക്സൈസ് മന്ത്രിയുമായ നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് ബാറുകൾ അടച്ചിടാനാണ് ഉടമകളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button