തിരുവനന്തപുരം: ബാറുകൾ തുറക്കുന്ന കാര്യം തീരുമാനിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. വ്യാഴാഴ്ച ഓൺലൈനായാണ് യോഗം.
ബാറുകള്‍ തുറക്കണമെന്ന എക്സൈസ് കമ്മീഷണരുടെ ശുപാര്‍ശ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നതതല യോഗത്തിലാകും അന്തിമ തീരുമാനമുണ്ടാകുക.
രാവിലെ 11ന് ഓണ്‍ലൈനിലൂടെ ചേരുന്ന യോഗത്തില്‍ എക്സൈസ് മന്ത്രി, എക്സൈസ് കമ്മീൽണര്‍, ബെവ്കോ എംഡി എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യവും 144 പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് ബാറുകള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവച്ചത്.
Post Your Comments