കൊച്ചി: നീണ്ട പോലീസ് ജീവിതത്തിനിടയില്‍ ഒരുപാട് സംഭവ ബഹുലമായ കേസന്വേഷണങ്ങള്‍ അന്വേഷിച്ച്ചയാളാണ് റിട്ടയര്‍ഡ് ക്രൈബ്രാഞ്ച് എസ്‌ഐ ആയ കെപി സുകുമാരന്‍. എന്നാല്‍ മനസ്സില്‍ എന്നും ഓര്‍ത്തിരിക്കുന്ന കുറ്റകൃത്യത്തിന്റെ കഥ പറയുകയാണ് അദ്ദേഹം.
ടൌണില്‍ നിന്നും മാറി ജോലിചെയ്ത സമയത്ത് സാധുക്കളായ അച്ഛനും അമ്മയും എന്നെ കാണാന്‍ വന്നു. ”രാവിലെ സ്‌കൂളില്‍ പോയ മകള്‍ അശ്വതി ഇതുവരെ വീട്ടിലെത്തിയില്ല ഈ പരാധി പറഞ്ഞാണ് അവര്‍ വന്നത്. സ്‌കൂളില്‍ വച്ചുപോലും ഇന്ന് അശ്വതിയെ കണ്ടില്ലെന്ന് മകളുടെ കൂട്ടുകാര്‍ പറഞ്ഞെന്നും പറയുന്നു. ഞങ്ങള്‍ക്ക് ആകെയുളളത് അവള്‍ മാത്രമാണ്. അവള്‍ക്ക് എന്തെങ്കിലും സംഭവിച്ചോ? പേടിയാകുന്നു സാര്‍.., എന്ന് പറഞ്ഞ് ആ അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു”
അശ്വതിയെ കുറിച്ച് ഞാന്‍ അവരോട് ചോദിച്ചറിഞ്ഞു. ശേഷം അന്വേഷണം ആരംഭിച്ചു. അശ്വതി പോകാന്‍ സാധ്യതയുളള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഗുണമൊന്നും ഉണ്ടായില്ല. പിറ്റേദിവസം രാവിലെ റബ്ബര്‍വെട്ടാന്‍ ചെന്ന ടാപ്പിങ് തൊഴിലാളിയാണ് തോട്ടത്തിലൊരു ജഡം കിടക്കുന്ന വിവരം ഞങ്ങളെ അറിയിക്കുകയും ഉടനെ അവിടെ എത്തുകയും ചെയ്തു. തുടര്‍ന്ന് അശ്വതിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. ബോഡി അശ്വതിയുടേതാണെന്ന് അവര്‍ സ്ഥിരീകരിച്ചു.
എന്നാല്‍ കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകള്‍ ഉണ്ടായിരുന്നു. ബോഡി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞങ്ങളെ ശെരിക്കും ഞെട്ടിച്ചു. അശ്വതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് പൂര്‍ണമായും വ്യക്തമായി. ഇതിനു പിന്നില്‍ ആരായിരിക്കും, അതായി ഞങ്ങളുടെ അന്വേഷണം.
കഞ്ചാവ് ഉപയോഗിക്കുന്ന ആരെങ്കിലുമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ആദ്യം തന്നെ ഉറപ്പായി. എന്തെന്നാല്‍ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേക രീതിയിലായിരിക്കും അവര്‍ ഉപദ്രവിക്കുന്നത്. അശ്വതിയുടെ ശരീരത്തില്‍ അതിനുളള സാധ്യതകള്‍ ആദ്യം തന്നെ ഞങ്ങള്‍ കണ്ടെത്തിയിരുന്നു. ബോഡിയുടെ പരിസരത്ത് നിന്ന് ഒരുജോഡി ചെരിപ്പും കിട്ടിയിരുന്നു. പിന്നെ സന്തോഷ് എന്നയാളെ രണ്ടു ദിവസമായി കാണുന്നില്ലെന്ന വിവരം നാട്ടുകാരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചു.
തുടര്‍ന്ന് ഞങ്ങള്‍ സന്തോഷിന്റെ വീട്ടിലെത്തി. ജോലിയുടെ ആവശ്യത്തിനായി എവിടെയോ പോയിരിക്കുകയാണെന്ന് വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് അയാളുടെ ബന്ധുവിന്റെ വീട്ടിലെത്തി സന്തോഷിനെ ഞങ്ങള്‍ പിടികൂടി. കഞ്ചാവിന്റെ ലഹരിയില്‍ അറിയാതെ തെറ്റുപറ്റിയാതാണെന്ന് അദ്ദേഹം. എന്റെ കുടുംബം തകര്‍ക്കരുത് സാര്‍.., ഭാര്യയും രണ്ടുമക്കളുമുണ്ടെന്ന് ” പറഞ്ഞ് സന്തോഷ് കരഞ്ഞു. തുടര്‍ന്ന് അയാള്‍ക്ക് ജീവപര്യന്തവും ശിക്ഷയും ലഭിച്ചു. ഈ സംഭവം ഒറ്റപ്പെട്ടതല്ല. ഞാനും നിങ്ങളും ഉള്ള കേരളത്തിന്റെ അവസ്ഥയാണ്.മദ്യവും മയക്ക്മരുന്നും മൂലം നഷ്ടപ്പെടുന്നത് സ്വന്തം ജീവിതവും നിരപരാധികളുടെ ജീവിതവുമാണ്. ഇനിയും ഇതൊന്നും കണ്ടില്ല എന്ന് നടിക്കരുത്. ഉണരാം, നമുക്ക് ഉണര്‍ന്നു ചിന്തിക്കാം.
Post Your Comments