1. ഒരു ടീസ് സ്പൂണ്‍ ഹാരിഭുഖണ്ടം ചൂര്‍ണം പാലില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ സേവിക്കുക.
2. ഒരു ടീസ് സ്പൂണ്‍ മധുസ്‌നുഹി രസായനം രാത്രിയില്‍ കിടക്കാന്‍ നേരത്ത് സേവിക്കുക
3. തുളസിയിലയും കരിംജീരകവുമിട്ട് മുറുക്കിയ വെളിച്ചെണ്ണ തേച്ച് കുളിക്കുക.
4. ക്യാരറ്റ് കൂടുതല്‍ കഴിക്കുക
5. വെട്ടുപാലയുടെ ഇല ഒരു കിലോഗ്രാം പറിച്ചെടുത്ത് കത്തി ഉപയോഗിക്കാതെ കൈകൊണ്ടു തന്നെ പിച്ചിക്കീറി ഒരു കിലോ വെളിച്ചെണ്ണയിലിട്ട് 15 ദിവസം വെയിലത്തുവയ്ക്കുക. അതുകഴിഞ്ഞ് ഇല എടുത്തുകളയുക ആ എണ്ണയ്ക്ക് വൈലറ്റ് നിറമായിരിക്കും. അത് ഉള്ളില്‍ കഴിക്കുന്നതിനും പുറമേ തേയ്ക്കുന്നതിനും വളരെ നല്ലതാണ്.
6. ചക്രത്തകരയുടെ ഇല ദിവസവും തോരന്‍ വച്ചു കഴിക്കുക.
7. തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീരില്‍ അതിന്റെ നാലിലൊന്ന് എണ്ണയും ചേര്‍ത്ത് തൊട്ടാവാടി തന്നെ കല്‍ക്കമായി കാച്ചിയ എണ്ണ പുരട്ടുക.
8.നീലയമരിച്ചാറില്‍ ഏലാദിഗണത്തില്‍ പറഞ്ഞിട്ടുള്ള മരുന്നുകള്‍ കല്ക്കമായി അരച്ചു കലക്കി വെളിച്ചെണ്ണ ചേര്‍ത്തു കാച്ചി അരിച്ചെടുക്കുക. (അരിക്കുന്നതിനുമുമ്പ് അല്‍പ്പം നാരങ്ങാനീരും കൂടി ചേര്‍ത്താല്‍ നന്ന്) എണ്ണ ഉപയോഗിച്ചതിനുശേഷം സോപ്പിനു പകരം താളിയോ പയറുപൊടിയോ കഞ്ഞിവെള്ളമോ ഉപയോഗിക്കാവുന്നതാണ്.
9. അടയ്ക്കാമണിന്റെ ഇല തണലത്തുണക്കി പൊടിച്ച് ഓരോ സ്പൂണ്‍ വീതം മഹാതിക്തകഘ്യതത്തിലോ, ഗുല്‍ഗുലുതിക്തക ഘ്യതത്തിലോ ചേര്‍ത്ത് കടുത്ത പഥ്യാനുഷ്ഠാനങ്ങളോടെ ഒന്നരമാസം സേവിച്ചാല്‍ പരിപൂര്‍ണ്ണ സുഖം കിട്ടും.
Post Your Comments