കൊല്ലം: ബസ് കാത്ത് നിന്നു മടുത്ത യുവാവ് കെഎസ്ആര്‍ടിസി ബസുമായി കടന്നു കളയാന്‍ ശ്രമിച്ചു. കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ആറ്റിങ്ങല്‍ മണബൂര്‍ സ്വദേശിയായ അലോഷാണ് ബസുമോടിച്ച് പോയത്.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ആറ്റിങ്ങലിലേക്ക് പോകുന്നതിനായാണ് ഇയാള്‍ സ്റ്റാന്‍ഡിലെത്തിയത്. എന്നാല്‍ ആറ്റിങ്ങല്‍ ഭാഗത്തേക്ക് അടുത്തൊന്നും വണ്ടി പുറപ്പെടുന്നില്ലെന്ന് മനസിലാക്കിയ അലോഷ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുമായി പോവുകയായിരുന്നു. എന്നാല്‍ ഒരു കിലോമീറ്റര്‍ മുന്നോട്ട് പോയപ്പോഴേക്കും ചിന്നക്കടയിലെ ഒരു പോസ്റ്റില്‍ ബസ് ഇടിച്ചു. അലോഷ് ബസ് ഉപേക്ഷിച്ച് പോവുകയും ചെയ്തു.
കുറച്ച് നേരത്തിന് ശേഷം ഓടുന്നതിന് ഇടയില്‍ ബസില്‍ കുടുങ്ങിപ്പോയ ഷൂ എടുക്കുന്നതിനായി അലോഷ് തിരിച്ചു വരികയും പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങുകയുമായിരുന്നു. മദ്യലഹരിയില്‍ ആയിരുന്നിരിക്കാം ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറയുന്നു.
Post Your Comments