KeralaLatest NewsNews

വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം ചികിത്സ വൈകിയത്; ആശുപത്രിക്കെതിരെ പ്രതിഷേധം

കാസര്‍കോട്; ബൈക്കില്‍ കാറിടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധമുയരുന്നു. മഞ്ചേശ്വരം മൊറത്തണയിലെ റഫീഖിന്റെ മകന്‍ യാസിന്‍ മഅ്ഷൂഖ് (13)ആണ് കഴിഞ്ഞ ദിവസം മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണമടഞ്ഞത്. ആദ്യം ചികിത്സ നിഷേധിച്ചതിനാല്‍ രക്തം വാര്‍ന്നുപോയതാണ് മരണത്തിന് കാരണമായത്.

ആശുപത്രിയില്‍ നിന്നും കൃത്യമായ ചികിത്സ ലഭിക്കാന്‍ വൈകിയതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്. മഅ്ഷൂഖ് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ഇന്നോവ കാര്‍ വന്നിടിക്കുകയായിരുന്നു. മംഗല്‍പാടി സി.എച്ച്.സിയില്‍ പ്രാഥമിക ചികില്‍സ നല്‍കി മംഗളൂരുവില്‍ എത്തിക്കാനായിരുന്നു ആംബുലന്‍സില്‍ കയറ്റി അയച്ചത്. എന്നാല്‍ ആശുപത്രിയില്‍ കുട്ടിയുടെ ബന്ധുക്കള്‍ എത്താന്‍ വൈകിയതിനാല്‍ ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കാന്‍ വിസമ്മതിച്ചു. യഥാര്‍ത്ഥ അവകാശികളില്ലെങ്കില്‍ പണം ലഭിക്കില്ലെന്ന് പറഞ്ഞാണ് ആശുപത്രി അധികൃതര്‍ കുട്ടിക്ക് ചികില്‍സ നിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button