അഹമ്മദബാദ്: ഗുജറാത്തിലെ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയ്ക്ക് കിട്ടാന്‍ സാധ്യത. അഹമ്മദ് പട്ടേലിന്റെ മരണത്തോടെ ഒഴിവ് വന്ന സീറ്റില്‍ നിലവിലെ സീറ്റ് നില അനുസരിച്ച് ബിജെപിയ്ക്കാണ് ലഭിക്കുക. നിലവില്‍ ഗുജറാത്തില്‍ രണ്ട് രാജ്യസഭാ സീറ്റ് ഒഴിവുണ്ടെങ്കിലും വെവ്വേറെ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.
ഗുജറാത്ത് നിയമസഭയില്‍ ബി.ജെ.പിക്ക് 111 സീറ്റുകളും കോണ്‍ഗ്രസിന് 65 സീറ്റുകളുമാണുള്ളത്. രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് 50 ശതമാനം വോട്ടുകളോ, അല്ലെങ്കില്‍ 88 വോട്ടുകളോ ലഭിക്കണം ബി.ജെ.പിയുടെ അഭയ് ഭരദ്വാജിന്റെ മരണത്തെ തുടര്‍ന്നാണ് മറ്റൊരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്.
read also: ലോക്ഡൗണ്‍ കാലത്ത് സ്വന്തം മണ്ഡലത്തില്‍ കൂടുതല്‍ സഹായമെത്തിച്ച 10 എംപിമാരിൽ ഒരാൾ രാഹുൽ ഗാന്ധി
2026 ജൂണ്‍ 21 വരെയായിരുന്നു ഈ സീറ്റിന്റെ കാലാവധി. നവംബര്‍ 25 ന് അന്തരിച്ച അഹമ്മദ് പട്ടേല്‍ പ്രതിനിധീകരിച്ച സീറ്റിന് 2023 ആഗസ്റ്റ് വരെ കാലാവധി ഉണ്ടായിരുന്നു.രണ്ട് സീറ്റുകളിലേയ്ക്കും വെവ്വേറെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ രണ്ടു സീറ്റുകളും ബി.ജെ.പിക്ക് ലഭിക്കും. ഒരുമിച്ചാണ് വോട്ടെടുപ്പെങ്കില്‍ ഒരു സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും.
Post Your Comments