Latest NewsNewsIndia

ദോക് ലാ പ്രശ്‌നപരിഹാരത്തിനു ചൈനയുടെ ഉപാധി

ബെയ്ജിങ്: ദോക് ലാ പ്രശ്‌നപരിഹാരത്തിനു പഴയ നിലപാട് ആവര്‍ത്തിച്ച് ചൈന വീണ്ടും രംഗത്ത് വന്നു. പ്രശ്‌നം പരിഹരിക്കാനുള്ള ഏക മാര്‍ഗം അതിര്‍ത്തിയില്‍നിന്ന് ഇന്ത്യ ഉപാധികളില്ലാതെ സൈന്യത്തെ പിന്‍വലിക്കുക എന്നതു മാത്രമാണെന്ന നിലപാടാണ് ചൈന ആവര്‍ത്തിച്ചത്. ചൈനയുടെ ഭാഗത്തുനിന്ന് ‘ക്രിയാത്മക നീക്കം’ ദോക് ലാ പ്രശ്‌ന പരിഹാരത്തിനു ഉണ്ടാകുമെന്ന ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഈ നിലപാട് ചൈന തള്ളിയാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു കാരണം ഇന്ത്യയാണെന്ന നിലപാട് ആവര്‍ത്തിച്ചാണ് ഇതിന് ചൈന മറുപടി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം നിയമവിരുദ്ധമായി അതിര്‍ത്തി ലംഘിച്ചിരിക്കുകയാണെന്ന ആക്ഷേപവും ചൈന ആവര്‍ത്തിച്ചു.

ഡല്‍ഹിയില്‍ ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐടിബിപി) പരിപാടിയില്‍ പങ്കെടുക്കുന്ന വേളിയിലാണ് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്.അതിര്‍ത്തിയില്‍ സമാധാനം പുലരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു.

shortlink

Post Your Comments


Back to top button