Latest NewsNewsIndia

ഡല്‍ഹിയില്‍ ബിയര്‍ മാസാചരണം

ന്യൂഡല്‍ഹി: ബിയര്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ഡല്‍ഹിയില്‍ നിന്നും. ഇനി കുറച്ച് ദിവസങ്ങള്‍ ബാക്കിയുണ്ട് ഡല്‍ഹിയിലെ ആദ്യത്തെ ബിയര്‍ മാസാചരണം അവസാനിക്കാന്‍ . ബിയര്‍ മേളകളിലും ബിയറിന് 40 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ബിയര്‍ മാസാചരണത്തിന്റെ ഭാഗമായിട്ടാണ് നടപടി. ഇതിനെല്ലാം പുറമെ ഓരോ ബാറുകളിലും പ്രത്യേകം ഓഫറുകളുമുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ ആദ്യമായി ബിയര്‍ മാസാചരണം ആരംഭിച്ചത്.

രാജ്യത്തെ ആദ്യത്തെ ബിയര്‍ മാസാചരണം നടന്നത് ബംഗളൂരുവിലായിരുന്നു. തുടര്‍ന്നാണ് ആദ്യമായി ഡല്‍ഹിയിലേക്കും ബിയര്‍ മാസാചരണം എത്തിയത്. ആഘോഷങ്ങളുടെ ആദ്യഘട്ടമായി ലോക ബിയര്‍ ദിനമായ ആഗസ്ത് നാലിന് ഓരോ ഫ്‌ലാറ്റുകള്‍ക്കും 499 രൂപയ്ക്ക് 10 ബോട്ടില്‍ ബിയറാണ് ഹോട്ടലുകള്‍ ഓഫര്‍ ചെയ്തത്. ബിയര്‍ ബാത്ത് എന്ന പേരില്‍ ബിയറില്‍ കുളിക്കുന്ന പരിപാടിയും സഘടിപ്പിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button