KeralaLatest NewsNews

രാഹുൽ ഈശ്വറിനെതിരെ അഖിലയുടെ പിതാവ് പരാതി നൽകി: മുസ്ളീം സംഘടനകളിൽ നിന്ന് രാഹുൽ പണം സ്വീകരിച്ചെന്ന സംശയം പരാതിയിൽ

വൈക്കം: അഖിലയുടെ പിതാവ് അശോകൻ രാഹുൽ ഈശ്വറിനെതിരെ വൈക്കം പോലീസിൽ പരാതി നൽകി. “തന്റെ സങ്കടാവസ്ഥയെ ചൂഷണം ചെയ്ത് മുതലെടുത്ത് തന്റേയും കുടുബത്തിനേയും രക്ഷിക്കാനായി വന്നതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ആ ധാരണയുടെ അടിസ്ഥനത്തില്‍ താൻ പ്രതിയെ മകളുമായി സംസാരിക്കുവാന്‍ അനുവദിക്കുകയും ചെയ്തു. ആദ്യ രണ്ടു തവണ തങ്ങളുടെ വിശ്വാസം നിലനിര്‍ത്തണമെന്നതരത്തില്‍ പ്രവര്‍ത്തിക്കുകയും 17.08.2017 ല്‍ പ്രതി ഞങ്ങളെ ചതിച്ചും വഞ്ചിച്ചും പ്രതിക്ക് അന്യായമായ ലാഭവും എനിക്കും കുടുംബത്തിനും അന്യായമായ നഷ്ടങ്ങള്‍ സംഭവിക്കുകയും വരത്തക്കരീതിയിലാണ് പ്രതി പ്രവവർത്തിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ ഉള്ളത്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ശ്രീ. അബ്ദുള്‍ നാസര്‍ മദനിയുമായി പ്രതിക്ക് ബന്ധമുണ്ടെന്നുള്ള വിവരം പ്രതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തന്നെ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഈ പ്രവര്‍ത്തി ചെയ്യുന്നതിലേക്കായി പ്രതി തീവ്രവാദ സംഘടനകളില്‍ നിന്നും സാമ്പത്തികവും, മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായും താൻ സംശയിക്കുന്നു എന്നും പരാതിയിൽ ഉണ്ട്.

പരാതിയുടെ പൂർണ്ണ രൂപം:

ബഹുമാനപ്പെട്ട വൈക്കം പോലീസ് സ്റ്റേഷന്‍ സബ്-ഇന്‍സ്‌പെക്ടര്‍ മുമ്പാകെ
ഹര്‍ജിക്കാരന്‍
കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍ ടി വി പുരം വില്ലേജില്‍, ടി വി പുരം പഞ്ചായത്തില്‍ കണ്ണുകെട്ട്‌ശ്ശേരി മുറിയില്‍ കാരാട്ട് വീട്ടില്‍ മണി മകന്‍ 57 വയ സ്സുള്ള അശോകന്‍.
പ്രതി
രാഹുല്‍ ഈശ്വര്‍
ഠ ഇ 14/566, ടമുുവശൃല ചമിറമ്മിമാ
ജമഹമ്യമാ, ഠവശൃൗ്മിമിവേമുൗൃമാ 695013
ങീയ. ചീ. 9846815555

ഹര്‍ജിക്കാരന്‍ ബോധിപ്പിക്കുന്ന സങ്കടഹര്‍ജി
ഹര്‍ജിക്കാരന്‍ ഇന്ത്യന്‍ മിലിട്ടറിയില്‍ സേവനമനുഷ്ടിച്ചതിനുശേഷം 1996 ല്‍ വിരമിച്ചയാളാണ്. ഞാനും എന്റെ ഭാര്യ പൊന്നമ്മയും ഞങ്ങളുടെ ഏക സന്താനമായ അഖിലയുമൊന്നിച്ച് മേല്‍പ്പറഞ്ഞ കാരാട്ടുവീട്ടില്‍ താമസിച്ചുവന്നിരുന്നതാണ്. പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞതിനുശേഷം അഖിലയ്ക്ക് വൈദ്യശാസ്ത്ര പഠനത്തില്‍ ബിരുദം സമ്പാദിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അലോപ്പതി, ആയുര്‍വ്വേദം എന്നീ കോഴ്‌സുകളില്‍ അഡ്മിഷന്‍ കിട്ടത്തക്ക മാര്‍ക്കില്ലാത്തതിനാല്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ സേലത്തുള്ള ശിവരാജ് കോളേജില്‍ ആ ഒ ങ ട (ഹോമിയോപ്പതി) എന്ന കോഴ്‌സിന് അഡ്മിഷന്‍ കിട്ടാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ഞാന്‍ അഖിലയുമായി അവിടെ പോകുകയും അവിടെ 2012 ല്‍ അഡ്മിഷന്‍ എടുക്കുകയും ചെയ്തു.

കോളേജ് ഹോസ്‌റലില്‍ ഞാന്‍ അഖിലയെ താമസിപ്പിച്ചു എങ്കിലും ഭക്ഷണം ശരിയാകുന്നില്ല എന്നു പറഞ്ഞ് കൂട്ടുകാരികളോടൊപ്പം ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിക്കുവാന്‍ തുടങ്ങി. മലപ്പുറം പെരുന്തല്‍മണ്ണയിലുള്ള ഹസീന, ഫസീന എന്ന മുസ്ലീം സഹോദരിമാര്‍ക്കൊപ്പമാണ് അഖില താമസിച്ചിരുന്നത്. ഹോമിയോ കോഴ്‌സിന്റെ അവസാന കാലഘട്ടമായപ്പോള്‍ എന്റെ പിതാവ് 2015 ഡിസംബറില്‍ മരണപ്പെട്ടു. മരണാനന്തര ബലികര്‍മ്മങ്ങള്‍ക്ക് പങ്കെടുക്കണമെന്ന് പറഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെയാണ് അഖില അതുചെയ്തത്.

പിന്നീട് അഖില കോളേജില്‍ പോകുന്നു എന്നു പറഞ്ഞ് പോയെങ്കിലും കോളേജില്‍ എത്തിയിട്ടില്ല എന്നു മനസ്സിലായി. ഞാന്‍ അന്വേഷിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ ഹസീന, ഫസീന എന്നിവരും അവരുടെ പിതാവായ അബൂബക്കറും ചേര്‍ന്ന് അഖിലയെ ചതിച്ചും വഞ്ചിച്ചും കബളിപ്പിച്ചും പ്രലോഭിപ്പിച്ചും പ്രേരിപ്പിച്ചും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചും ഹിന്ദു മതത്തെ അടച്ചാക്ഷേപിച്ചും ഹിന്ദു മതത്തെക്കുറിച്ച് വെറുപ്പും വിദ്വേഷവും ജനിപ്പിച്ചും കൂടിയാണ് മതപരിവര്‍ത്തനം നടത്തിയത്. ഞാന്‍ പെരുന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയും അതനുസരിച്ച് പോലീസ് ഇൃശാല ചീ. 21/2016 ആയി കേസെടുക്കുകയും ചെയ്തു.

പോലീസിന്റെ അന്വേഷണത്തില്‍ അഖില എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ആയതുകൊണ്ട് ഞാന്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ ണജ(ഇഞഘ) ചീ. 25/2016- ആയി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. കോടതി നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ അഖിലയെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ അഡ്വ. പി കെ ഇബ്രാഹിം മുഖേന കോടതിയില്‍ ഹാജരാക്കുകയും അഖിലയെ ആ കേസ്സില്‍ കക്ഷി ചേരാന്‍ അപേക്ഷ കൊടുക്കുകയും ചെയ്തു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് താന്‍ സ്വതന്ത്രയാണെന്നും ആരുടേയും തടങ്കലില്‍ അല്ലെന്നും അച്ഛന്റേയും അമ്മയുടേയും കൂടെ പോകുവാന്‍ തയ്യാറല്ലെന്നും പറഞ്ഞു. അന്യായമായി മതപരിവര്‍ത്തനം നടത്തിവരുന്ന മലപ്പുറം ജില്ലയിലെ മഞ്ചേരിയ്ക്കടുത്ത് സത്യസരണിയില്‍ താമസിക്കുവാനാണ് ഇഷ്ടമെന്ന് പറയിപ്പിച്ചതിന്‍ പ്രകാരം കോടതി അഖിലയെ സത്യസരണിയില്‍ താമസിക്കുവാന്‍ അനുവദിച്ചു.

അഖില ഹോമിയോപ്പതി കോഴ്‌സ് മാത്രം പൂര്‍ത്തിയാക്കിയിരുന്നതും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയിട്ടില്ലാത്തതുമാണ്. അഖില ഹോമിയോപ്പതി ചികിത്സ നടത്തുന്നതിന് യോഗ്യത നേടി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ടീസും ആരംഭിച്ചു. അഖില ഒരു കാരണവശാലും ആ ഒ ങ ട ഡിഗ്രി എടുക്കാതിരിക്കുവാനും തങ്ങളുടെ കസ്റ്റഡിയില്‍ തന്നെ നിര്‍ത്തി അവളെ സിറിയയിലേക്ക് അയച്ച് കടകട ഭീകരവാദികള്‍ക്ക് സപ്ലൈ ചെയ്യുന്നതിനുവേണ്ടിയായിരുന്നു അഖിലയുടെ നിര്‍ബന്ധിത മതംമാറ്റത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം.
അഖിലയെ മേല്‍പ്പറഞ്ഞ മതപരിവര്‍ത്തനകേന്ദ്രം, ച ഉ എ ന്റെ വനിതാ സംഘടനയായ വുമണ്‍ ഫ്രണ്ടിന്റെ അഖിലേന്ത്യാ തലത്തിലുള്ള നേതാവായ സൈനബയുടെ കസ്റ്റഡിയിലേക്കാണ് കൊടുത്തിരുന്നത്.

ഞാന്‍ കൂടെക്കൂടെ അഖിലയെ ഫോണില്‍ വിളിക്കുമായിരുന്നെങ്കിലും അവള്‍ അധികം സംസാരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. 2016 ഒക്‌ടോബര്‍ മാസത്തില്‍ ഒരു ദിവസം ഞാന്‍ അഖിലയെ വിളിച്ചപ്പോള്‍ അവള്‍ സിറിയയില്‍ പോകുവാന്‍ തീരുമാനിച്ചതായി പറഞ്ഞു. അപകടം മനസ്സിലാക്കിയ ഞാന്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ ണജ(ഇഞഘ) 297/2016 നമ്പരായി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. എന്റെ പ്രാര്‍ത്ഥന അനുസരിച്ച് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി അഖിലയെ ഇന്ത്യ വിട്ടുപോകാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പോലീസിനോട് നിര്‍ദ്ദേശിച്ച് താല്‍ക്കാലിക ഉത്തരവ് പാസ്സാക്കി. തുടര്‍ന്ന പല ഡിവിഷന്‍ ബഞ്ചുകളുടെ മുന്‍പിലും കേസ്സ് വന്നു.

ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജിമാര്‍ അഖില അവളുടെ ആരുമല്ലാത്ത ആളുകളോടൊപ്പമുള്ള താമസത്തില്‍ അതൃപ്തി പൂണ്ട് അമ്മയോടും അച്ഛനോടുമൊപ്പം പോയി താമസിക്കുവാന്‍ വേണ്ടവിധം ഉപദേശിച്ചു. എന്നാല്‍ അഖിലയെ തടങ്കലില്‍ ആക്കിയിരുന്നവരുടെ പ്രേരണയാല്‍ അവള്‍ അതിന് തയ്യാറായില്ല. സ്വന്തം കാലില്‍ നില്ക്കുവാനുള്ള ശേഷി ഉണ്ടാകട്ടെ എന്നു കരുതി അവള്‍ ഹൗസ് സര്‍ജന്‍സി കംപ്ലീറ്റ് ചെയ്യുവാന്‍ ഉപദേശിച്ചു. അഖിലയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനായ ശ്രീ. എസ്. ശ്രീകുമാര്‍ അഖിലയ്ക്ക് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കുവാന്‍ ആഗ്രഹമുണ്ടെന്ന് കോടതിയില്‍ ബോധിപ്പിച്ചു. കൂടാതെ ഞാന്‍ എന്റെ കൈവശമുള്ള അഖിലയുടെ സര്‍ട്ടിഫിക്കറ്റുകള്‍ അഖിലക്ക് കൊടുക്കുകയാണെങ്കില്‍ അഖില ഹൗസ് സര്‍ജന്‍സിക്ക് പോകുവാന്‍ തയ്യാറാണെന്ന് അഖില കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും പറഞ്ഞിരുന്നു.

അത് പ്രകാരം 2016-ഡിസംബര്‍ 18-ാം തീയതി ബഹുമാനപ്പെട്ട ഹൈക്കോടതി അഖിലയുടെ കസ്റ്റോഡിയനായ സൈനബയോട് 21-12-2016 ല്‍ അഖിലയെ കോടതിയില്‍ ഹാജരാക്കണമെന്നും ഞാന്‍ അഖിലയെ, അവള്‍ പഠിച്ചിരുന്ന സേലത്തെ ഹോമിയോ കോളേജില്‍ ചേര്‍ത്ത് അഖിലയുടെ ഹൗസ് സര്‍ജന്‍സി കോഴ്‌സ് കംപ്ലീറ്റ് ചെയ്യുന്നതിന് വേണ്ടി സര്‍ട്ടിഫിക്കറ്റുകള്‍ സ ഹിതം ഹാജരാകണമെന്നും എന്നെ നിര്‍ദ്ദേശിച്ചും ഉത്തരവ് പുറപ്പെടുവിച്ചു. എന്നിട്ട് കോടതി കേസ്സ് 21-12-2016 ലേയ്ക്ക് പോസ്റ്റു ചെയ്തു. 21-12-2016 ല്‍ കേസ്സ് വിളിച്ചപ്പോള്‍ അഖില കോടതിയില്‍ ഹാജരായത് ഷഫീന്‍ ജഹാന്‍ എന്ന യുവാവുമായിട്ടാണ്.

അഖിലയും അവളുടെ അഭിഭാഷകന്‍ എസ്. ശ്രീകുമാറും കോടതിയില്‍ പറഞ്ഞത് അഖിലയും ഷഫീന്‍ ജഹാനും തമ്മിലുള്ള വിവാഹം 19.12.2016 ല്‍ വൈകിട്ട് 5 മണിക്ക് പെരിന്തല്‍മണ്ണയിലുള്ള സൈനബയുടെ വീട്ടില്‍വെച്ച് നടന്നു എന്നാണ്. കോടതി വിവാഹത്തെ സംബന്ധിച്ചുള്ള രേഖകള്‍ ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ച കോടതി വിവാഹം വ്യാജമായി നടത്തിയതാണെന്നും അഖില സൈനബയുടേയും മറ്റും അധീനതയില്‍ നിന്നും രക്ഷപെടാതിരിക്കുന്നതിനും കോടതി നടപടികള്‍ അവസാനിപ്പിക്കുന്നതിനുവേണ്ടിയാണെന്നും കോടതിയ്ക്ക് ബോധ്യപ്പെട്ടു. അഖിലയുടെ ഭര്‍ത്താവെന്നു പറഞ്ഞുവന്ന ഷഫീന്‍ ജഹാന് തീവ്രവാദസംഘടയുമായി ബന്ധമുണ്ടെന്ന് രേഖകള്‍ പരിശോധിച്ചപ്പോള്‍ കോടതിയ്ക്ക് ബോധ്യമായി. ആകയാല്‍ കോടതി വിവാഹം റദ്ദുചെയ്തതായും അഖിലയെ എന്നോടൊപ്പം വിട്ടയച്ചും ഉത്തരവായി.

മേല്‍പ്പറഞ്ഞ ഉത്തരവിനെതിരെ ഷഫീല്‍ ജഹാന്‍ ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തു. കേസ്സ് ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ 04.08.2017 ല്‍ വിചാരണയ്‌ക്കെടുത്തപ്പോള്‍ ഷഫീന്‍ ജഹാനുവേണ്ടി ഹാജരായ മുന്‍കേന്ദ്രമന്ത്രിയും സീനിയര്‍ അഭിഭാഷകനുമായ ശ്രീ. കപില്‍സിബില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി ജഡ്ജിമാര്‍ അഖിലയുമായി നേരിട്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ ജഡ്ജ്‌മെന്റിലെ അഖിലയുടെ മാനസികാവസ്ഥയേയും അഖിലയെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളേയും സംബന്ധിക്കുന്ന പരാമര്‍ശങ്ങളെ വിലയിരുത്തിക്കൊണ്ട് തല്ക്കാലം അതിന്റെ ആവശ്യമില്ലായെന്ന് പറഞ്ഞു.

കൂടാതെ കേരളത്തില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തേയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടയകളേയും സംബന്ധിച്ച് കോടതിയെ ബോധ്യപ്പെടുത്തുവാന്‍ ചകഅ യോട് ആവശ്യപ്പെട്ടു. കേരളസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ ഏജന്‍സി ചകഅ യെ സഹായിക്കുവാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ ചകഅ യ്ക്ക് അന്വേഷിക്കണമെങ്കില്‍ ചമശേീിമഹ കി്‌ലേെശഴമശേീി അര േ പ്രകാരമുള്ള കുറ്റങ്ങള്‍ ആയിരിക്കുകയോ അല്ലെങ്കില്‍ ബഹു. സുപ്രീംകോടതിയുടേയോ ബഹു. ഹൈക്കോടതിയുടേയോ നിര്‍ദ്ദേശം ഉണ്ടായിരിക്കണമെന്നുള്ളതുകൊണ്ട് ബഹു. സുപ്രീംകോടതി ആ തരത്തിലുള്ള ഒരു ഉത്തരവ് പാസ്സാക്കണമെന്ന ആവശ്യപ്പെട്ട് ചകഅ യുടെ അഭിഭാഷകന്‍ ഹര്‍ജി കൊടുക്കുകയും ആ ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുന്നതിന് 16.08.2017 ലേക്ക് കേസ്സ് മാറ്റിവെയ്ക്കുകയും ചെയ്തു.

എന്‍ ഐ എ യുടെ അന്വേഷണത്തെ അതിശക്തമായ രീതിയിലുള്ള എതിര്‍പ്പാണ് ഷഫീന്‍ ജഹാന്റെ അഭിഭാഷകന്റെ ഭാഗത്തുനിന്നുമുണ്ടായത്. 16.08.2017 ല്‍ കേസ്സ് വിൡപ്പോള്‍ ചകഅ, കേസ്സിന്റെ അന്വേഷണം ഏറ്റെടുക്കുന്നതിന് കേരള സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും ചകഅ യുടെ അന്വേഷണത്തിന് പൂര്‍ണ്ണമായ സഹകരണം നള്‍കാമെന്നും കേരള സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനായ അഡ്വക്കേറ്റ് ശ്രീ. വി. ഗിരി ബോധിപ്പിച്ചു. അതനുസരിച്ച് ബഹു. സുപ്രീംകോടതി, ഈ കേസ്സിനെക്കുറിച്ചും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അന്വേഷിച്ച് റിപ്പോര്‍ട്ട് കൊടുക്കുവാനും അന്വേഷണത്തിന്റെ മേല്‍നോട്ടം ബഹുമാനപ്പെട്ട സുപ്രീംകോടതി റിട്ടയേര്‍ഡ് ജഡ്ജി ഞ ഢ രവീന്ദ്രനേയും ചുമതലപ്പെടുത്തിയും ഉത്തരവ് പാസ്സാക്കി.

അന്നേദിവസം സീനിയര്‍ അഭിഭാഷകനായ ശ്രീ കപില്‍ സിബില്‍, ബഹുമാനപ്പെട്ട സുപ്രീംകോടതി ജഡ്ജിമാര്‍ അഖിലയുമായി സംസാരിക്കണമെന്ന് ശക്തമായി വാദിച്ചു. എന്നാല്‍ അതിന്റെ ആവശ്യമിപ്പോള്‍ ഇല്ലെന്നും കേസ്സിന്റെ അന്തിമവിധി പറയുന്നതിന് മുമ്പ് അഖിലയുമായി സംസാരിക്കുന്നതാണെന്നും വ്യക്തമാക്കി.
ഈ കേസ്സിലെ പ്രതി ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ ഉത്തരവിന് ശേഷം രണ്ടാഴ്ചകഴിഞ്ഞ് ഒരു ദിവസം എന്നെ വിളിച്ചിട്ട് എന്നേയും അഖിലയേയും കാണണമെന്നും സംസാരിക്കണമന്നും അതിന് ഒരു അവസരം തരണമെന്നും ആവശ്യപ്പെട്ടു. ഞാന്‍ പ്രതിയെക്കുറിച്ച് അന്വേഷിച്ചതില്‍ പ്രതി ശബരിമല തന്ത്രി കുടുംബമാണെന്നറിഞ്ഞതുകൊണ്ടും ഹൈന്ദവസാമൂഹ്യപ്രവര്‍ത്തകനാണെന്ന് പറഞ്ഞതുകൊണ്ടും പ്രതിയെ വീട്ടില്‍ വരുന്നതിനും സംസാരിക്കുന്നതിനും സമ്മതിച്ചു.

അതനുസരിച്ച് പ്രതി എന്റെ വീട്ടില്‍ വന്നു. അഖിലയുമായി സംസാരിക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കണമെന്ന് പറഞ്ഞു. ആ വിവരം ഞാന്‍ അഖിലയുടെ മുറിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. അതനുസരിച്ച് ഇയാള്‍ അഖിലയുമായി എന്തൊക്കെയോ സ്വകാര്യമായി സംസാരിച്ചു. അതിനുശേഷം ഇയാള്‍ പുറത്തുവന്നിട്ട് കാര്യങ്ങളൊക്കെ സംസാരിച്ചിട്ടുണ്ടെന്നു പറയുകയും അഖിലയെ മാറ്റിയെടുക്കാമെന്നു പറയുകയും ചെയ്തു. പ്രതി വീണ്ടും വരാമെന്നുപറഞ്ഞ് പോകുകയും ചെയ്തു. എന്നിട്ട് ഉദ്ദേശം ഒന്നരമാസം കഴിഞ്ഞിട്ട് വീണ്ടും വരികയും പഴയതുപോലെ അഖിലയുമായി സ്വകാര്യമായി ഒന്ന് ഒന്നര മണിക്കൂറോളം സംസാരിക്കുകയും ചെയ്തു. അതിനുശേഷം പുറത്തുവന്ന പ്രതി അഖിലയ്ക്ക് നല്ല മാറ്റമുണ്ടെന്നും എന്നേയും ഭാര്യയേയും സമാധാനിപ്പിച്ച് ഞാന്‍ ഇനിയും വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞ് പോകുകയും ചെയ്തു.

17.08.2017 ന് രാവിലെ 10.15 മണിയോടുകൂടി പ്രതി എന്റെ വീട്ടില്‍ വരികയും ഞാന്‍ അഖിലയുമായി സംസാരിച്ചിട്ട് വരാമെന്നുപറഞ്ഞ് അഖിലയുടെ മുറിയിലേക്ക് പോയി. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ അഖിലയും പ്രതിയും കട്ടിലില്‍ ഇരുന്ന് സ്വകാര്യമായി സംസാരിക്കന്നത് കണ്ടു. ആ സമയം മറ്റാരും ആ മുറിയിലുണ്ടായിരുന്നില്ല. എന്നെ കണ്ടയുടനെ എന്നെക്കൂടി ആ കട്ടിലില്‍ പിടിച്ചിരുത്തി പലതരത്തിലുള്ള ഫോട്ടോകളും സെല്‍ഫിയുമെടുത്തു. എന്തിനാണ് ഫോട്ടോ എടുക്കുന്നത് എന്നു ചോദിച്ചപ്പോള്‍ പ്രതി എന്നോട് പറഞ്ഞത് ഇത് എന്റെ കയ്യില്‍ സൂക്ഷിക്കുന്നതിനുവേണ്ടിയാണെന്നും എന്റെ ഒരു സന്തോഷത്തിനുവേണ്ടിയാണെന്നും പറഞ്ഞു. തുടര്‍ന്നുള്ള ഞങ്ങളുടെ സംഭാഷണങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയിരുന്നു. അപ്പോഴും ഞാന്‍ അതിനെ എതിര്‍ത്തു. അപ്പോഴും ഈ ഫോട്ടോകളോ വീഡിയോകളോ പുറത്തുവരില്ല എന്ന് എനിക്ക് ഉറപ്പുതന്നു.

പ്രതി എന്റെ സങ്കടാവസ്ഥയെ ചൂഷണം ചെയ്ത് മുതലെടുത്ത് എന്റേയും എന്റേ കുടുബത്തിനേയും രക്ഷിക്കാനായി വന്നതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ആ ധാരണയുടെ അടിസ്ഥനത്തില്‍ ഞാന്‍ പ്രതിയെ എന്റെ മകളുമായി സംസാരിക്കുവാന്‍ അനുവദിക്കുകയും ചെയ്തു. ആദ്യ രണ്ടു തവണ ഞങ്ങളുടെ വിശ്വാസം നിലനിര്‍ത്തണമെന്നതരത്തില്‍ പ്രവര്‍ത്തിക്കുകയും 17.08.2017 ല്‍ പ്രതി ഞങ്ങളെ ചതിച്ചും വഞ്ചിച്ചും പ്രതിക്ക് അന്യായമായ ലാഭവും എനിക്കും കുടുംബത്തിനും അന്യായമായ നഷ്ടങ്ങള്‍ സംഭവിക്കുകയും വരത്തക്കരീതിയിലാണ് പ്രതി പ്രവര്‍ത്തിച്ചത്. ബഹുമാനപ്പെട്ട സുപ്രീംകോടതി ഷഫീന്‍ ജഹാന്റെ അഭിഭാഷകന്‍ രണ്ടുതവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അഖിലയുമായി ബഹുമാനപ്പെട്ട ജഡ്ജിമാര്‍ സംസാരിക്കണമെന്ന് കേണപേക്ഷിച്ചിട്ടും ബഹുമാനപ്പെട്ട ജഡ്ജിമാര്‍ അതിനു തയ്യാറായില്ല.

അതിനുകാരണം ഹൈക്കോടതി ജഡ്ജ്‌മെന്റില്‍ തന്നെ അഖില സ്വമേധയാ ഉള്ള ഒരു വിശ്വാസത്തിലല്ല നില്ക്കുന്നതെന്നും അവള്‍ക്ക് കാര്യങ്ങള്‍ ശരിയായ രീതിയില്‍ ധരിക്കുവാനുള്ള പ്രാപ്തി എത്തിയിട്ടില്ലാത്തതുകൊണ്ടുമാണ്. എന്നാല്‍ ഷഫീന്‍ ജഹാന്റേയും ഇയാളുടെ പിന്നിലുള്ള തീവ്രവാദ സംഘടനകളുടേയും ലക്ഷ്യം അഖില ഇപ്പോഴും ഇസ്ലാമിക വിശ്വാസത്തില്‍ അടിയുറച്ചു നില്ക്കുകയാണെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതിയെ ധരിപ്പിക്കുക എന്നതായിരുന്നു. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടിയുള്ള തീവ്രവാദ സംഘടനകളുടെ ഉപകരണമായി പ്രതി പ്രവര്‍ത്തിക്കുകയായിരുന്നു. 16.08.2017 ല്‍ ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ അവരുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ പ്രതിയെ ഈ തീവ്രവാദസംഘടനകള്‍ സ്വാധീനിക്കുകയും പ്രതി എന്റെ വീട്ടിലെത്തി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതും ബാംഗ്ലൂരിലുള്ള തീവ്രവാദഗ്രൂപ്പുകളായും, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ശ്രീ. അബ്ദുള്‍ നാസര്‍ മദനിയുമായി പ്രതിക്ക് ബന്ധമുണ്ടെന്നുള്ള വിവരം പ്രതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തന്നെ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.

ഈ പ്രവര്‍ത്തി ചെയ്യുന്നതിലേക്കായി പ്രതി തീവ്രവാദ സംഘടനകളില്‍ നിന്നും സാമ്പത്തികവും, മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായും ഞാന്‍ സംശയിക്കുന്നു.
പ്രതി എന്റെ വീട്ടില്‍ നിന്നും ഇറങ്ങി ആദ്യം ചെയ്തത് തട്ടമിട്ട് ഇരിക്കുന്ന അഖിലയുടേയും ഞങ്ങളുടേയും ഫോട്ടോയും സംഭാഷണങ്ങള്‍ അടങ്ങുന്ന വീഡിയോ ചിത്രങ്ങളും എല്ലാ മാധ്യമങ്ങള്‍ക്കും കൈമാറുകയാണ് ചെയ്തത്. എല്ലാ മാധ്യമങ്ങളും ഇതെല്ലാം അമിത പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. മുസ്ലീം സംഘടനകള്‍ നടത്തുന്ന മീഡിയ വണ്‍ ചാനലില്‍ ”പ്രൈം ടൈം” ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുകയും പ്രതി എടുത്ത ചിത്രങ്ങളുടേയും വീഡിയോകളുടേയും അടിസ്ഥാനത്തില്‍ അഖില ഇന്നും മുസ്ലീം ആചാരപ്രകാരം ജീവിക്കുകയാണെന്നും അതില്‍ നിന്നും ഞങ്ങള്‍ വിജയിച്ചിരിക്കുകയാണെന്നും തീവ്രവാദികള്‍ അവകാശപ്പെടുന്നു.

പ്രതി മേല്‍പ്രകാരം എന്നേയും കുടുംബത്തേയും ചതിക്കുകയും ബഹുമാനപ്പെട്ട ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും വിധിയെ ലംഘിക്കുകയും ഞങ്ങളുടെ അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളും വീഡിയോയും ദൃശ്യമാധ്യമങ്ങള്‍ക്ക് നല്കി ഞങ്ങളുടെ സ്വകാര്യതയെ ഭഞ്ജിക്കുകയും ചെയ്ത പ്രതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
എന്ന്,

സ്ഥലം : ടി. വി. പുരം, വൈക്കം, തീയതി : 22.08.2017
കെ. എം. അശോകന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button