ലങ്കയിലേക്കുള്ള ടീമിൽ നിന്ന് ഫിറ്റ്നസിന്റെ കാര്യം പറഞ്ഞാണ് യുവരാജിനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയത്. യുവരാജ് വിശ്രമത്തിലാണ് എന്നാണ് ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ് പറഞ്ഞത്. യുവിയെക്കുറിച്ചുള്ള ഈ പരാമര്‍ശത്തിനെതിരെ ഗൗതം ഗംഭീര്‍ ശക്തമായി പ്രതികരിക്കുകയുണ്ടായി. ഫിറ്റ്നസ് പരിശോധിക്കാനുള്ള യോ-യോ ടെസ്റ്റില്‍ യുവരാജ് പരാജയപ്പെട്ടിരുന്നു.
വിശ്രമം എന്ന വാക്ക് അവിടെ യോജിക്കുന്നില്ല. കുറച്ച് നാളായി കളിക്കാതെയിരിക്കുന്ന യുവരാജിന് കളിക്കണമെന്ന ആഗ്രഹമുണ്ടാകും. അടുത്ത ലോകകപ്പില്‍ നിങ്ങള്‍ക്ക് യുവരാജിനെ കാണണമെന്നുണ്ടെങ്കില്‍ പരമാവധി അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. യുവരാജിനെ ആ ഒഴുക്കില്‍ ആ താളത്തിലാണ് നമുക്ക് വേണ്ടത്. ഒരു പരമ്പരയില്‍ കളിപ്പിക്കുകയും അതിന് ശേഷം വിശ്രമിപ്പിക്കുകയും ചെയ്യാന്‍ കഴിയില്ലെന്നും ഗൗതം ഗംഭീർ പറയുകയുണ്ടായി. ഇങ്ങനെ മുന്നോട്ട് പോയാല്‍ യുവരാജിന് ടീമില്‍ തിരിച്ചെത്തുക ദുഷ്കരമാകുമെന്നും ഗംഭീര്‍ പറയുകയുണ്ടായി.
Post Your Comments