ന്യൂഡല്‍ഹി: ഡോക്ലാമില് ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹരാമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് അല്ലാതെ സംഘര്‍മല്ല, ഇതാണ് ഇന്ത്യയ്ക്ക് അയല്‍രാജ്യങ്ങളോട് പറയാനുള്ളതെന്നു അദ്ദേഹം പറഞ്ഞു. ഡോക്ലാം വിഷയം പരിഹരിക്കാന്‍ ചൈനയുടെ ഭാഗത്തു നിന്ന് നല്ലൊരു സമീപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ സുഹൃത്തുകളെ മാറ്റാന്‍ സാധിക്കും എന്നാല്‍ അയാല്ക്കാരെ മാറ്റാന്‍ സാധിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി തന്റെ സത്യപ്രതിഞ്ജ ചടങ്ങിന് അയല്‍രാജ്യ തലവന്മാരെ ക്ഷണിച്ചത് കൈ കെടുത്ത് പിരിയാനല്ലെന്നും അയല്‍രാജ്യങ്ങളുമായി നല്ല ബന്ധമുണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ശക്തരായ സൈനികര്‍ ഉള്ള കാലത്തോളം ഇന്ത്യയേ ആക്രമിക്കാന്‍ നേരെ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Post Your Comments