പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും പരിപാലനത്തിന്‍റെ അധിപന്‍ മഹാവിഷ്‌ണു ആണെന്നാണ് ഹിന്ദു സങ്കല്‍പം. ത്രിമൂര്‍ത്തികളില്‍ ബ്രഹ്മാവ് സൃഷ്ടിയുടേയും ശിവന്‍ സംഹാരത്തിന്‍റേയും അധിപന്മാരാണ്.
ഐശ്വര്യപ്രദമായ ഇഹലോക വാസത്തിന് മഹാവിഷ്‌ണുവിനെ പ്രസാദിപ്പിക്കുന്നത് ഉത്തമമാണ്. വിഷ്‌ണുവ്രതം പരമ്പരാഗതമായി അനുഷ്‌ഠിച്ചു വരുന്നത് ഐശ്വര്യ പ്രദമായ ജീവിതത്തിന് വേണ്ടിയാണ്.
അഗ്നിപുരാണം അനുസരിച്ച് പൗഷമാസത്തിലാണ് വിഷ്ണുവ്രതം അനുഷ്ഠിക്കേണ്ടത്. നാലുദിവസത്തെ തുടര്‍ച്ചയായ പൂജയും പ്രാര്‍ത്ഥനയും വിഷ്ണുവ്രതത്തിന് അത്യാവശ്യമാണ്. മഹാവിഷ്ണുവിനെ പൂജിക്കുന്നവര്‍ക്കും വ്രതം അനുഷ്ഠിക്കുന്നവര്‍ക്കും അതിനാല്‍ ഫലസിദ്ധി ഉറപ്പാണ്.
ഓരോ ദിവസവും ചൊല്ലുന്ന നാമത്തിനും പൂജാദ്രവ്യങ്ങള്‍ ഏതെല്ലാം വേണമെന്നതിനും പ്രത്യേക വ്യവസ്ഥയുണ്ട്. കര്‍മ്മ മണ്ഡലം സ്വന്തം പ്രവൃത്തികള്‍ക്ക് അനുയോജ്യമാക്കുന്നതില്‍ മഹാവിഷ്ണുവിന്‍റെ കടാഷം ഉണ്ടാകും.
സോമവാരവ്രതം ഇഹലോകത്തിലുള്ള ശ്രേയസിനും സുഖങ്ങള്‍ക്കും വേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണ്. വൃശ്ചികമാസത്തിലാണ് സോമവാരവ്രതം അനുഷ്ഠിക്കാന്‍ ഏറ്റവും അനുയോജ്യം. ചാന്ദ്രമാസത്തിലെ ആദ്യ തിങ്കളാഴ്ച സോമവാര വ്രതം ആരംഭിക്കാം.
എല്ലാ വ്രതങ്ങളിലും ഉത്തമമായ വ്രതമാണ് സോമവാര വ്രതം എന്നും പറയാറുണ്ട്.
Post Your Comments