എൻഎസ് 200നെ മുട്ട്കുത്തിക്കാൻ എക്സ്ട്രീം 200എസ് ഹീറോ ഉടൻ പുറത്തിറക്കും. 2016 ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് 200-250 സിസി എന്ജിന് നിരയിലേക്കുള്ള അരങ്ങേറ്റമായി എക്സ്ട്രീം 200എസ്സിനെ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. എക്സ്ട്രീം സ്പോര്‍ടിസിന് സമാനമായ രൂപ സാദൃശമാണ് എക്സ്ട്രീം 200എസ്സിനുമുള്ളത്.
200 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്ജിന് 18.5 ബിഎച്ച്പ് പവറും 17.2 എന്‍എം ടോര്‍ക്കും നൽകി ഇവനെ കരുത്തനാക്കുന്നു. 5 സ്പീഡ് ട്രാന്സ്മിഷന് മണിക്കൂറില്‍ പരമാവധി 130 കിലോമീറ്റർ വേഗം നൽകുന്നു. അധിക സുരക്ഷ നല്കാന് ഓപ്ഷണലായി എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) സംവിധാനവും ഇവന് നൽകുമെന്നാണ് റിപ്പോർട്ട്. ഇന്ധനക്ഷമത 45-50 കിലോമീറ്റര്‍ വരെ പ്രതീക്ഷിക്കാം.
ഫ്രണ്ട് കൗളിലെ എയര്‍ വെന്റ്സ്, എല്‍ഇഡി പൈലറ്റ് ലൈറ്റോടുകൂടിയ മോണോ ഹാലജന്‍ ഹെഡ്ലാംമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ്, ഡ്യുവല്‍ ടോണ്‍ സീറ്റ്, മള്‍ട്ടി സ്പോക്ക് 17 ഇഞ്ച് വീല്‍, അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് എക്സ്ട്രീം 200ന്റെ പ്രധാന പ്രത്യേകതകൾ. അധികം വൈകാതെ വിപണിയിലെത്തുന്ന എക്സ്ട്രീം 200എസ്സിന് പരമാവധി 1.10 ലക്ഷം രൂപയ്ക്കുള്ളിൽ വിലപ്രതീക്ഷിക്കാം. എൻഎസ്സിനെ കൂടാതെ ടിവിഎസ് അപ്പാച്ചെ 200, പൾസർ എഎസ് 200 എന്നിവരും എക്സ്ട്രീമിന്റെ മുഖ്യ എതിരാളികളായിരിക്കും.
Post Your Comments