റാഞ്ചി: 50 രൂപ കുറവുണ്ടെന്ന പേരിൽ സിടി സ്കാൻ നിഷേധിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിയിലാണ് സംഭവം. ഒരു വയസുകാരനായ ശ്യാം കുമാറാണ് മരിച്ചത്.
1350 രൂപയാണ് ആശുപത്രിയിൽ സിടി സ്കാൻ എടുക്കുന്നതിനായി ആവശ്യപ്പെട്ടത്. എന്നാൽ കുഞ്ഞിന്റെ അച്ഛന്റെ കൈയ്യിൽ 1300 രൂപയേ ഉണ്ടായിരുന്നുള്ളൂ. 50 രൂപ പിന്നീട് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ലാബ് ജീവനക്കാർ അനുവദിച്ചില്ല. ഇതേതുടർന്ന് സ്കാനിങ് നടക്കാൻ താമസിച്ചു. പിന്നീട് കുറെ സമയങ്ങൾക്ക് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.
Post Your Comments