Latest NewsNewsIndia

50 രൂ​പ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ സി​ടി സ്കാ​ൻ നി​ഷേ​ധി​ച്ചു; കുഞ്ഞിന് ദാരുണാന്ത്യം

റാ​ഞ്ചി: 50 രൂ​പ കു​റ​വു​ണ്ടെ​ന്ന പേ​രി​ൽ സി​ടി സ്കാ​ൻ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞ് മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡി​ലെ രാ​ജേ​ന്ദ്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ശു​പ​ത്രി​യിയിലാണ് സംഭവം. ഒ​രു വ​യ​സു​കാ​ര​നാ​യ ശ്യാം ​കു​മാ​റാ​ണ് മ​രി​ച്ച​ത്.

1350 രൂ​പ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ സി​ടി സ്കാ​ൻ എ​ടു​ക്കു​ന്ന​തി​നായി ആവശ്യപ്പെട്ടത്. എന്നാൽ കുഞ്ഞിന്റെ അച്ഛന്റെ കൈയ്യിൽ 1300 രൂ​പ​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 50 രൂപ പിന്നീട് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ലാബ് ജീവനക്കാർ അനുവദിച്ചില്ല. ഇതേതുടർന്ന് സ്‌കാനിങ് നടക്കാൻ താമസിച്ചു. പിന്നീട് കുറെ സമയങ്ങൾക്ക് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button