Latest NewsNewsLife Style

പേരയിലയുടെ ഔഷധഗുണങ്ങൾ

പോഷക മൂല്യത്തിന്റെ കാര്യത്തിൽ ഒപ്പമുള്ള എല്ലാ പഴങ്ങളെയും പിന്തള്ളി മുൻനിരയിലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണു നമ്മുടെ പേരയ്ക്ക. എന്നാൽ, പേര ഇലയിലും നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ന്യൂട്രീഷനിസ്റ്റുകൾ ഇപ്പോൾ പറയുന്നത്. ഇതൊരു പുതിയ അറിവല്ലെന്നു വിവരമുള്ളവർ പറയും.

പേരയുടെ തളിരില നോക്കി നുള്ളിയെടുത്ത് പൊടിയും മറ്റും കഴുകി കളഞ്ഞ്, ചൂടു ചായയിൽ ഇട്ട് വെന്ത് കുടിക്കുക. തിളപ്പിച്ച വെറും വെള്ളത്തിൽ ഇല മാത്രം ഇട്ടും കുടിക്കാം. ബ്രസീലിലെ സാവോ പോളോയിൽ നടന്ന ഒരു പഠനത്തിൽ പറയുന്നത് ഡയേറിയയ്ക്കെതിരെ ഒന്നാന്തരം മരുന്നാണു പേരയില എന്നാണ്. ഡയേറിയയ്ക്കു കാരണമാകുന്ന സ്റ്റഫൈലോ കോക്കസ് ഓറിയസ് ബാക്ടീരിയയുടെ ശരീരത്തിലെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയാണു പേരയിലയിലെ ആന്റി ഓക്സിഡന്റുകൾ ചെയ്യുക. വയറു വേദന കുറയ്ക്കുകയും അസുഖം പെട്ടെന്നു മാറ്റാനും ഇവയ്ക്കു സാധിക്കുമത്രേ.

ആറു മുതൽ എട്ട് ആഴ്ച കൊണ്ടു ശരീരത്തിലെ ചീത്ത കൊളസ്റ്ററോൾ കുറയ്ക്കാൻ പേരയില ചായ കൊണ്ടു സാധിക്കുമെന്നും പേരയില തെളിയിച്ചു. പ്രമേഹത്തിനെതിരെയുള്ള ഉത്തമ ഔഷധം എന്ന നിലയിൽ ജപ്പാൻകാർ തിരഞ്ഞെടുത്തത് പേരയിലയെയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും സുക്രോസ്, മാൾടോസ് എന്നിവയുടെ ആഗിരണം ഒരു പരിധിവരെ തടയുകയും ചെയ്യും.

കാർബോഹൈഡ്രേറ്റ് ഷുഗറായി മാറ്റുന്ന പ്രവർത്തനത്തെ തടയുമെന്നതിനാൽ തൂക്കം കുറയ്ക്കാനും പേരയിലയ്ക്കു സാധിക്കും. പേരയിലയിലുള്ള ലൈകോപീൻ എന്ന ആന്റിഓക്സിഡന്റുകൾ കൊണ്ടു മറ്റൊരു പ്രയോജനം ഉണ്ട്. പ്രോസ്റ്റേറ്റ്, ബ്രസ്റ്റ്, വായിലെ കാൻസറുകൾ എന്നിവ തടയും. ആന്റിബാക്ടീരിയൽ ഘടകങ്ങൾ ഉള്ളതിനാൽ പല്ലുവേദന, വായിലെ അൾസർ, മോണയിലെ പഴുപ്പ് എന്നിവ അകറ്റും. മുടി കൊഴിയുന്നതു തടയുകയും ഉറക്കമില്ലായ്മ ക്രമീകരിക്കുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button