പേരയുടെ തളിരില നോക്കി നുള്ളിയെടുത്ത് വൃത്തിയാക്കി, ചൂടു ചായയില്‍ ഇട്ട് കുടിക്കുന്നതും അല്ലെങ്കിൽ തിളപ്പിച്ച വെറും വെള്ളത്തില്‍ ഇല മാത്രം ഇട്ടും കുടിക്കുന്നതിനും ഗുണങ്ങള്‍ ഏറെയാണ്.
കരളില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളാന്‍ പേരയിലയ്ക്ക് കഴിയും. ഒരു കപ്പ് തിളയ്ക്കുന്ന വെള്ളത്തില്‍ പേരയിലയും വേരും ചേര്‍ത്ത് കുടിക്കുന്നത് വയറിളക്കത്തിന് നല്ലതാണ്.
Read Also : ഇന്ത്യന്‍ ടീമിലെ റൊട്ടേഷന്‍ പോളിസിയെ പ്രശംസിച്ച് സല്‍മാന്‍ ബട്ട്
പേരയില ചേര്‍ത്ത ചായ കുടിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ, പ്രമേഹത്തെ നിയന്ത്രിക്കാനും ഇവയ്ക്കാകും. കാര്‍ബോഹൈഡ്രേറ്റ് ഷുഗറായി മാറ്റുന്ന പ്രവര്‍ത്തനത്തെ പേരയ്ക്കയില തടയും. അതിനാൽ, ശരീരഭാരം കുറയ്ക്കാനും പേരയിലയ്ക്ക് കഴിയും.
പേരയിലയിലുള്ള ലൈകോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് മൂലം ക്യാൻസർ സാധ്യതയും ഇല്ലാതാകുന്നു. ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ഉള്ളതിനാല്‍ പല്ലുവേദന, വായിലെ അള്‍സര്‍, മോണയിലെ പഴുപ്പ് എന്നിവയും അകറ്റും. ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയിലകള്‍ ചേര്‍ത്ത് 20 മിനിറ്റ് തിളപ്പിച്ച് തണുത്ത ശേഷം തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചതിന് ശേഷം ഒരുമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നത് മുടി കൊഴിച്ചിൽ അകറ്റാൻ നല്ലതാണ്.
Post Your Comments