Latest NewsNewsIndia

ജെഡിയു എന്‍ഡിഎയില്‍ ചേര്‍ന്നത് ബിജെപിയെ രാജ്യസഭയിലും അജയ്യ ശക്തിയാക്കുന്നു

ന്യൂഡല്‍ഹി : ജെഡിയു രംഗപ്രവേശം ബിജെപി ഗുണമാകുന്നതു രാജ്യസഭയില്‍. എന്നാല്‍ ജെഡിയു പിളര്‍പ്പിലേയ്ക്ക് നീങ്ങുമെന്ന് വ്യക്തമായെങ്കിലും ഇത് രാഷ്ട്രീയത്തില്‍ പറയത്തക്ക ചലനം സൃഷ്ടിക്കില്ലെന്ന് സൂചന. ജനതാദള്‍ തികച്ചും ദുര്‍ബലമാണെന്നതു തന്നെ കാരണം.

ലോകസഭയില്‍ ജനതാദളിന് രണ്ട് എംപിമാരെയുള്ളൂ. രണ്ട് പേരും നിതീഷ് കുമാറിനെ ഉറച്ചുനില്‍ക്കുന്നവരാണ്. എന്നാല്‍ മറ്റ് ഏഴ് എംപിമാരും നിതീഷിനോപ്പമാണ്. എന്നാല്‍ ലോകസഭയില്‍ ജെഡിയുവിന്റെ രണ്ട് എംപിമാരെ ലഭിക്കുന്നത് ഭരണപക്ഷത്തിനു പ്രത്യേകിച്ചു മാറ്റമൊന്നും ഉണ്ടാക്കില്ല. അതേസമയം, ശരദ് യാദവിന്റെ രാഷ്ട്രീയ നിലപാടിനു പ്രതിപക്ഷകക്ഷികളിൽ നിന്നു പൂർണ പിന്തുണയാണു ലഭിക്കുന്നത്.

ദേശീയ തലത്തിൽ വിശാല പ്രതിപക്ഷ െഎക്യനിര രൂപംകൊള്ളുകയാണെങ്കിൽ അതിൽ ശരദ് യാദവിനും അദ്ദേഹം നേതൃത്വംനൽകുന്ന ജനതാദൾ പക്ഷത്തിനും പ്രമുഖ സ്ഥാനമുണ്ടാകും. തിരഞ്ഞെടുപ്പു കമ്മിഷനു മുൻപാകെ ചിഹ്നത്തിനും അംഗീകാരത്തിനുമായി ഒരിക്കൽക്കൂടി രണ്ടു ജനതാദൾ വിഭാഗങ്ങളും എത്തുമെന്നും വ്യക്തമായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button