തൃശ്ശൂര്‍ : അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് അക്കാദമിയില്‍ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്. റിസര്‍വ് ഇന്‍സ്പെക്ടര്‍ ജോസഫും എസ്ഐ സുരേഷുമാണ് പരസ്യമായി തമ്മിലടി നടത്തിയത്. അടിക്കിടയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഇരുവരും അക്കാദമി ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
അതേസമയം തന്നെ അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് കാണിച്ച് എസ്ഐ അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് പരാതി നല്കി. മുഖത്ത് പരിക്കേറ്റ എസ്ഐയാണ് അക്കാദമി ആശുപത്രിയിലെത്തി ആദ്യം ചികിത്സ തേടിയത്. പിന്നാലെ റിസര്‍വ് ഇന്‍സ്പെക്ടറും ആശുപത്രിയിലെത്തുകയായിരുന്നു. അകാരണമായി തന്നെ മർദിച്ചെന്നും വ്യക്തി വൈരാഗ്യം തീര്‍ക്കുകയായിരുന്നുവെന്നും എസ്ഐ നല്കിയ പരാതിയില്‍ പറയുന്നു.അക്കാദമിയില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments