KeralaLatest NewsNews

സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥി സംഘടന കൂടി

കാളികാവ്: സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥി സംഘടന കൂടി രൂപം കൊള്ളുന്നു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഡി.എസ്.എ.) എന്നാണ് സംഘടനയ്ക്ക് നല്‍കിയിരിക്കുന്ന പേര്. ജയിലില്‍കഴിയുന്ന മാവോവാദി നേതാവ് രൂപേഷിന്റെ മകള്‍ ആമി ഉള്‍പ്പെടെയുള്ളവരാണ് സംഘടനയുടെ നേതൃനിരയിലുള്ളത്.

ഓഗസ്റ്റ് 26ന് എറണാകുളത്ത് അച്യുതമേനോന്‍ ഹാളില്‍ സംഘടനയുടെ സംസ്ഥാന പ്രഖ്യാപനം നടത്തും. നെടുവാസല്‍ സമരനായിക സ്വാതിയാണ് ഡി.എസ്.എയുടെ സംസ്ഥാന പ്രഖ്യാപനം നിര്‍വഹിക്കുക. സംഘടനയുടെ പതാക പുറത്തിറക്കിയിട്ടുണ്ട്.

മര്‍ദ്ദിതരുടെ എല്ലാ രൂപത്തിലുള്ള സമര പോരാട്ടങ്ങളെയും പിന്തുണക്കുകയെന്നതാണ് ഡി.എസ്.എയുടെ പൊതുനയം. അക്രമരാഷ്ട്രീയം പിന്തുടരുന്ന എസ്.എഫ്.ഐക്കും ജീര്‍ണത ബാധിച്ച കെ.എസ്.യു പോലുള്ള സംഘടനകള്‍ക്കും ബദല്‍ പ്രസ്ഥാനമെന്ന നിലയിലാണ് ഡി.എസ്.എയെ വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നതെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം.

shortlink

Post Your Comments


Back to top button