KeralaLatest NewsNews

തോമസ്‌ ചാണ്ടിയ്ക്കെതിരെ പുതിയ ആരോപണം

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണവും. മാത്തൂർ ദേവസ്വത്തിന്റെ ഭൂമി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ദേവസ്വത്തിന്റെ 34 ഏക്കർ ഭൂമിയാണ് കൈവശപ്പെടുത്തിയത്. തട്ടിയെടുത്ത ഭൂമി തോമസ് ചാണ്ടിയുടെ വീടിന്റെ തൊട്ടടുത്തുള്ളതാണ് എന്നാല്‍ ഭൂമി തട്ടിയെടുക്കാൻ റവന്യൂ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേവസ്വത്തിന്റെ ഭൂമി വ്യാജരേഖയുണ്ടാക്കി സമീപവാസി കൈക്കലാക്കുകയും പിന്നീട് അതേ ഭൂമി തോമസ് ചാണ്ടിക്കും കുടുംബാംഗങ്ങൾക്കുമായി കൈമാറി. ഇതിനെതിരെ വിജിലൻസ് കേസെടുത്തിരുന്നു . എന്നാല്‍ കേസില്‍ ഹൈക്കോടതി വിധിയും തോമസ് ചാണ്ടിക്ക് എതിരായിരുന്നു . ഭൂമി ദേവസ്വത്തിന് നൽകാനുള്ള കോടതി വിധി ഇനിയും നടപ്പായില്ല . റവന്യൂ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതിയായില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button