Latest NewsNewsIndia

23 വയസ്സിനിടെ ജയിലില്‍ കയറിയത് 21 തവണ; ഇപ്പോള്‍ പ്രചാരകൻ

ഡല്‍ഹി: 23 വയസ്സിനിടെ ജയിലില്‍ കയറിയത് 21 തവണ. അക്രം ഇപ്പോള്‍ സമൂഹ തിന്മയ്ക്ക് എതിരായ പ്രചാരകനാണ്. രണ്ട് വര്‍ഷം മുന്‍പ് വരെ ജയിലിലെ സ്ഥിരം തടവുകാരനായിരുന്നു. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ തിഹാര്‍ ജയിലില്‍ ലഹരി ഉപയോഗത്തിനെതിരെ അക്രം നടത്തിയ നാടകം കണ്ട തടവുകാര്‍ അതിശയിച്ചു. തങ്ങള്‍ക്കൊപ്പം ജയിലില്‍ കഴിഞ്ഞ ചെറുപ്പക്കാരന്‍ ഇപ്പോള്‍ സാമൂഹിക തിന്മകള്‍ക്കെതിരെ ജയില്‍പുള്ളികളെ ബോധവത്കരിക്കുന്നു.

പല പെറ്റികേസുകളിലും പെട്ടായിരുന്നു അക്രം ജയിലിൽ അകപ്പെട്ടത്. എന്നാല്‍ അക്രമിന്റെ അവസാന വരവില്‍ ജയില്‍ നടന്ന ഒരു ശില്പശാല മാറ്റിമറിച്ചു. അക്രം അതിനു ശേഷം ജയിലില്‍ എത്തിയിരുന്നത് തടവുകാരെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള പ്രചാരകനായിട്ടാണ്.

അക്രം ഇന്ന് നല്ല ഒരു തീയേറ്റര്‍ ഗ്രൂപ്പിന്റെ ഉടമയാണ്. അടിസ്ഥാന സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും നിഷേധിക്കപ്പെട്ട ചെറുപ്പക്കാര്‍ക്ക് അഭിനയത്തിനുള്ള ക്ലാസ് എടുക്കുകയും നടീനടന്മാര്‍ക്ക് മെച്ചപ്പെട്ട വേതനവും അക്രം നല്‍കുന്നു. 25,000 ഓളം രൂപയാണ് ഓരോ തവണയും തന്റെ ഗ്രൂപ്പ് നാടകം അവതരിപ്പിക്കുമ്പോള്‍ അക്രമിന്റെ കയ്യിലെത്തുന്നത്. തിഹാര്‍ ജയിലിലെ ‘കലാ അഭിയാന്‍’ ആണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് അക്രം പറയുന്നു.

തിഹാര്‍ ജയിലില്‍ ഞായറാഴ്ച അരങ്ങേറുന്ന നാടകം കാണാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും എത്തും. പിന്നീട് രണ്ടാഴ്ചത്തേക്ക് ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളില്‍ നാടകവും മറ്റ് കലാപരിപാടികളും അരങ്ങേറും. നിരവധി തടവുകാര്‍ക്കാണ് കലാ അഭിയാനിലെ പരിശീലനം ജീവിതമാര്‍ഗം തുറന്നുകൊടുത്തത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജയിലില്‍ നിന്നിറങ്ങിയ സുരേന്ദ്രര്‍ സോണി ഒരു ഡാന്‍സ് സംഘത്തിലാണ് ചേര്‍ന്നത്. ധീരജ് ബജാജ് ആകട്ടെ മികച്ച ഗായകനാണ്. ഓരോ ഷോയ്ക്കും 1.5 ലക്ഷം എങ്കിലും നേടാന്‍ കഴിയുന്നുണ്ടെന്ന് ബജാജ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button