ന്യൂഡല്‍ഹി :തീഹാര്‍ ജയിലില്‍ നിര്‍ഭയ കേസിലെ പ്രതി തൂങ്ങി മരിച്ചതല്ല. പ്രമാദമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി ജയില്‍ ലോ ഓഫീസര്‍. 5 പേര്‍ താമസിക്കുന്ന സെല്ലില്‍ മറ്റുവള്ളവര്‍ അറിയാതെ എങ്ങനെ ഒരാള്‍ മരിക്കും.വെളിപ്പെടുത്തലുകളുമായി ആ പുസ്തകം ചര്‍ച്ചയാകുന്നു
Read Also : നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ : നാല് പ്രതികള്‍ക്കുള്ള തൂക്ക് കയര്‍ തയ്യാറാക്കാന്‍ നിര്‍ദേശം
നിര്‍ഭയക്കേസിലെ മുഖ്യപ്രതി രാംസിങ് തൂങ്ങിമരിച്ചതല്ലെന്നു തന്നെ വിശ്വസിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി തിഹാര്‍ ജയില്‍ ലോ ഓഫിസര്‍ സുനില്‍ ഗുപ്ത. നിര്‍ഭയ സംഭവത്തിനു നാളെ 7 വര്‍ഷം തികയുമ്പോള്‍ അദ്ദേഹത്തിന്റെ ‘ബ്ലാക്ക് വാറന്റ്- കണ്‍ഫഷന്‍സ് ഓഫ് എ തിഹാര്‍ ജയിലര്‍’ എന്ന പുസ്തകവും ചര്‍ച്ചയാകുന്നു. ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു പ്രകാശനം.
5 പ്രതികളെ ജയിലില്‍ അടച്ച് 3 മാസത്തിനു ശേഷം 2013 മാര്‍ച്ച് 11നാണു രാം സിങ് തൂങ്ങിമരിച്ചത്. എന്നാല്‍ 5 പേര്‍ താമസിക്കുന്ന സെല്ലില്‍ മറ്റുവള്ളവര്‍ അറിയാതെ എങ്ങനെ ഒരാള്‍ മരിക്കും? രാംസിങ്ങിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. തടവറയില്‍ മദ്യം ലഭിച്ചതെങ്ങനെ?
ബക്കറ്റില്‍ കയറി നിന്നു 12 അടിയോളം ഉയരത്തില്‍ ഗ്രില്ലില്‍, രാം സിങ് തന്റെ പൈജാമ കുരുക്കിയതെങ്ങനെ? കൈക്കു പൂര്‍ണ സ്വാധീനമില്ലാത്ത അയാള്‍ക്ക് അത്രയും ഉയരത്തില്‍ കുരുക്കിടാന്‍ പറ്റുമോ എന്നതിനും ഉത്തരമില്ല.”
എന്തിനാണു നിര്‍ഭയയെ ആക്രമിച്ചതെന്നു രാംസിങ്ങിനോടു ചോദിച്ചപ്പോള്‍ തങ്ങള്‍ മദ്യപിച്ചിരുന്നെന്നും താമസിക്കുന്നതു നല്ലയിടമല്ലെന്നുമായിരുന്നു മറുപടിയെന്നും പുസ്തകത്തില്‍ പറയുന്നു. വീണ്ടും ചോദിച്ചപ്പോള്‍, ‘നല്ല മനുഷ്യര്‍ അവിടില്ല. അവരെല്ലാം മദ്യപിക്കും, വഴക്കുണ്ടാക്കും. ഞാനും അങ്ങനെ അവരെപ്പോലെയായി, ഒരു മൃഗത്തെപ്പോലെ’ എന്നായിരുന്നു സിങ്ങിന്റെ പ്രതികരണമെന്നും പുസ്തകത്തിലുണ്ട്.
Post Your Comments