Latest NewsNewsIndia

വാഹനാപകടത്തില്‍ പെട്ട എം.പി അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്‍ക്കത്ത: വാഹനാപകടത്തിൽ നിന്നും കോണ്‍ഗ്രസ് എം.പി അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ടെയ്നര്‍ ലോറി ഇടിച്ചു തെറിപ്പിച്ച കാറിനുള്ളില്‍ നിന്നും മുന്‍ കേന്ദ്രമന്ത്രിയുമായ ആദിര്‍ ചൗധരിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ചൗധരിയുടെ കാര്‍ കൊല്‍ക്കത്തയില്‍ നിന്ന് മുര്‍ഷിദാബാദിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.

ദേശീയപാത 34ല്‍ റെജിനഗര്‍ ചെക്ക്പോസ്റ്റിന് സമീപത്ത് വച്ച്‌ ഞായറാഴ്ച വൈകുന്നേരം 3.10ഓടെ ചൗധരി സഞ്ചരിച്ചിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിനെ എതിര്‍ദിശയില്‍ വന്ന കണ്ടെയ്നര്‍ ലോറി ഇടിച്ചു തെറിപ്പിയ്ക്കുകയായിരുന്നു. എന്നാല്‍ കാറിലുണ്ടായിരുന്ന എം.പിയും അദ്ദേഹത്തിന്റെ ഡ്രൈവറും സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നുവെന്നും മുര്‍ഷിദാബാദ് എസ്.പി മുകേഷ് പറഞ്ഞു.

അപകടം നടക്കുമ്പോള്‍ താൻ മയക്കത്തിലായിരുന്നുവെന്നും ആദ്യ ഘട്ടത്തില്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയില്ലെന്ന് അനില്‍ ചൗധരി പ്രതികരിച്ചു. തന്റെ ഡ്രൈവര്‍ സമചിത്തതയോടെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് വന്‍ അപകടം ഒഴിവായതെന്നും ഡ്രൈവര്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button