
ബഗ്ദാദ്: ചുഴലിക്കാറ്റില്‍ പിഞ്ചുകുഞ്ഞ് വായുവിലേക്ക് പറന്നുയര്‍ന്നു. യുദ്ധം തകര്‍ത്ത മൗസിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ക്കെതിരായ യുദ്ധം കാരണം അഭയാര്‍ഥികളായവര്‍ താമസിക്കുന്ന അല്‍ സലാമിയ്യ ക്യാംപിലാണ് സംഭവം നടന്നത്.
മൗസിലില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുഭാഗത്താണ് 30,000ത്തോളം അഭയാര്‍ഥികള്‍ താമസിക്കുന്ന ഈ ക്യാംപ് സ്ഥിതിചെയ്യുന്നത്. ശക്തമായ ചുഴലിക്കാറ്റില്‍ ടെന്റുകള്‍ക്കും മറ്റ് സാധനങ്ങള്‍ക്കുമൊപ്പം കുട്ടിയും പറന്നുയരുകയായിരുന്നു. പിന്നീട് നിലത്തുവീണ കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു.
Post Your Comments