വണ്ടിപ്പെരിയാര്‍: വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയും എസ്റ്റേറ്റ് അധികൃതരും തമ്മിലെ തര്‍ക്കം തീര്‍ക്കാനെത്തിയ എസ് ഐ യെ ക്രൂരമായി മർദ്ദിച്ചു. സ്ത്രീകളുടെ നേതൃത്വത്തില്‍ ആയിരുന്നു മർദ്ദനവും ഫോൺ തട്ടിയെടുക്കലും മറ്റും. നെല്ലിമല തോട്ടത്തില്‍ സ്പെഷല്‍ ബ്രാഞ്ച് എഎസ് ഐക്കാണ് മർദ്ദനമേറ്റത്. ശരീരമാസകലം മർദ്ദനമേറ്റ എഎസ്‌ഐ കെ.ജി.ജോസഫിനെ (53) ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടു നിര്‍മ്മാണത്തിനെത്തുന്നവരും അതു തടയാനെത്തുന്ന എസ്റ്റേറ്റ് തൊഴിലാളികളും തമ്മില്‍ സംഘര്‍ഷമുണ്ടാകാനിടയുണ്ടെന്നറിഞ്ഞാണ് എഎസ്‌ഐ ജോസഫ് സ്ഥലത്തെത്തിയത്. ജോസഫ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീകളുള്‍പ്പെടെയുള്ള തൊഴിലാളികള്‍ അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു .
ജോസഫിനെ തള്ളിവീഴ്ത്തി ഇവർ ഫോണ്‍ കൈയ്ക്കലാക്കുകയും മർദ്ദിക്കുകയുമായിരുന്നു. വണ്ടിപ്പെരിയാർ പോലീസെത്തിയാണ് ജോസഫിനെ രക്ഷിച്ചത്. കണ്ടാലറിയാവുന്ന അഞ്ചു തൊഴിലാളികൾക്കെതിരെ കേസെടുത്തു.
Post Your Comments